2014 മഹീന്ദ്ര സ്‌കോര്‍പിയോ ടെസ്റ്റ് ചെയ്യുന്നു
മഹീന്ദ്ര സ്‌കോര്‍പിയോയുടെ 2014 പതിപ്പ് പൂനെയില്‍ ടെസ്റ്റ് ചെയ്യുന്നത് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അജിന്‍ക്യാ പാരലികര്‍ പകര്‍ത്തി.
ഈ വര്‍ഷം അവസാനത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരല്‍പം ദീര്‍ഘിച്ച ഇടവേളയ്ക്കു ശേഷമാണ് മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിക്ക് ഒരു ഗൗരവപ്പെട്ട പുതുക്കല്‍ ലഭിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ വിപണി ആകാംക്ഷയോടെയാണ് ഈ വാഹനത്തിന്റെ വരവിനെ കാക്കുന്നത്. ചിത്രങ്ങള്‍ താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

വാഹനത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ മൂടിയ നിലയിലായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ ഹെഡ്‌ലാമ്പുകളും പ്രോജക്ടര്‍ ലാമ്പുകളുമെല്ലാം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

ഫ്രണ്ട് ഗ്രില്ലിനും ഡിസൈന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഹൂഡില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിന്‍ എയര്‍ സ്‌കൂപ്പ് നിലനിര്‍ത്തിയിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു.

പുതിയ സ്‌കോര്‍പിയോയുടെ അലോയ് വീലുകള്‍ പുതിയ ഡിസൈന്‍ സ്വീകരിച്ചിരിക്കുന്നു. തികച്ചും ആധുനികമായ ഡിസൈന്‍ ശൈലിയിലേക്ക് വീലിന്റെ രൂപം മാറിയിരിക്കുന്നു.

2014 മോഡല്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ ടെയ്ല്‍ ലാമ്പുകള്‍ പുനര്‍രൂപകല്‍പന ചെയ്തിട്ടുള്ളതായി മനസ്സിലാക്കാം. D ആകൃതിയിലുള്ള ബ്രേക്ക് ഇന്‍ഡിക്കേറ്ററിനെ തിരിച്ചറിയാന്‍ കഴിഞ്ഞു.

വാഹനത്തിന്റെ പിന്‍ ബംപറിന്റെ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. പിന്നില്‍ സ്‌പോയ്‌ലര്‍ ഘടിപ്പിച്ചിട്ടുള്ളതായും കാണാം.

വാഹനത്തിന് ഇന്റീരിയറിലാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍ വന്നിട്ടുള്ളതെന്നറിയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പക്ഷേ വെളിവായിട്ടില്ല. ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ മാറുന്നതോടൊപ്പം പുതിയ നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. പിന്‍ കാബിനുകളില്‍ ഏസി വെന്റുകള്‍ വരും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സ്റ്റീയറിങ് വീലിലെ ഓഡിയോ നിയന്ത്രണം തുടങ്ങിയവയും ഈ വാഹനത്തിലുണ്ടായിരിക്കും.


Click it and Unblock the Notifications








