മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.
2014 മഹീന്ദ്ര സ്‌കോര്‍പിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം
7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ. ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഫോഗ് ലാമ്പുകളും ബംപറുമടങ്ങുന്ന മുന്‍വശം വന്‍തോതിലുള്ള ശില്‍പമാറ്റത്തിന് വിധേയമായിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഗ്രില്ലുമായി ചേര്‍ന്നു നില്‍ക്കുന്നു. ഗ്രില്ലിനും എയര്‍ ഇന്‍ടേക്കിനും ഇടയിലായി ലൈസന്‍സ് പ്ലേറ്റിനുള്ള സ്ഥാനം കണ്ടിരിക്കുന്നു.


Click it and Unblock the Notifications








