നിസ്സാന്‍ സണ്ണി അടുത്ത മാസം

By Santheep

നിസ്സാന്‍ സണ്ണിയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാര്‍ വാങ്ങാനുള്ള തീരുമാനം പുതിയ സണ്ണിയുടെ ലോഞ്ച് തിയ്യതി വരെ നീട്ടിവെച്ച നാട്ടുകാര്‍ക്ക് ഇപ്പോള്‍ സന്തോഷിക്കാം. സണ്ണിയുടെ പുതുക്കിയ പതിപ്പ് ജൂണ്‍ മാസത്തില്‍ വിപണിയിലെത്തുന്നു.

കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ നിസ്സാന്‍ സണ്ണി അവതരിപ്പിക്കപ്പെട്ടത്.

നിസ്സാന്‍ സണ്ണി അടുത്ത മാസം

ഇന്റീരിയറിലും എക്സ്റ്റീരിയറിലും കനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നുതന്നെ പറയാം. ഒരു ഇടക്കാല മുഖംമിനുക്കലില്‍ പ്രതീക്ഷിക്കാവുന്നതെല്ലാം നിസ്സാന്‍ ചെയ്തു വെച്ചിരിക്കുന്നു.

നിസ്സാന്‍ സണ്ണി അടുത്ത മാസം

എക്സ്റ്റീരിയറില്‍ നിറയെ ക്രോമിയം സാന്നിധ്യമുള്ളത് ആരെയും ആകര്‍ഷിക്കും. സണ്ണിക്ക് കൂടുതല്‍ പ്രീമിയം സൗന്ദര്യം പകര്‍ന്നു നല്‍കാന്‍ ഈ ക്രോമിയം ഫിനിഷിനു സാധിക്കുന്നുണ്ട്. ഗ്രില്ലിലാണ് ക്രോമിയത്തിന്റെ ആര്‍ഭാടപൂര്‍ണമായ ഉപയോഗം കാണാനാവുക.

നിസ്സാന്‍ സണ്ണി അടുത്ത മാസം

ഫോഗ് ലാമ്പ് ഹൗസിങ് ഡിസൈന്‍ മാറിയിട്ടുള്ളതായി കാണാം. ചുറ്റും ക്രോമിയം പൂശിയിരിക്കുന്നത് ശ്രദ്ധിക്കുക. ഹെഡ്ലാമ്പ് നിലവിലെ പതിപ്പിനെക്കാൾ വീതിക്കുറവുള്ളതാണ്. ബംപറിൻറെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്.

നിസ്സാന്‍ സണ്ണി അടുത്ത മാസം

ഇന്റീരിയറില്‍ തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ കൊടുത്തിട്ടുണ്ട്. സ്റ്റീയറിംഗ് വീലില്‍ നിയന്ത്രണനാളികള്‍ എര്‍ഗണോമിക് ആയി ക്രമീകരിച്ചിട്ടുണ്ട്. ഗിയര്‍നോബില്‍ സില്‍വര്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ ക്രോമിയം പൂശിയതാണ്.

നിസ്സാന്‍ സണ്ണി അടുത്ത മാസം

വശങ്ങളില്‍ വന്നിരിക്കുന്ന പ്രധാനമാറ്റം റിയര്‍വ്യൂമിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ചേര്‍ത്തതാണ്. വിന്‍ഡോകള്‍ക്ക് ചുറ്റുമായി ക്രോമിയം സാന്നിധ്യവും കാണാം. പിന്‍വശത്തും ക്രോമിയം കൊണ്ടുള്ള കളികളുണ്ട്. ലൈസന്‍സ് പ്ലേറ്റിന് മുകളിലായി ക്രോമിയം പട്ട നല്‍കിയിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, May 27, 2014, 12:08 [IST]
English summary
We expect Nissan to launch the 2014 facelift Sunny in the later part of June.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X