പുതിയ റിനോ ഫ്‌ലൂവെന്‍സ് ലോഞ്ച് ചെയ്തു
റിനോ ഫ്‌ലൂവെന്‍സ് സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയുടെ നിരത്തുകളിലേക്ക്. 13.99 ലക്ഷം തുടക്കവിലയിലാണ് വാഹനം വരുന്നത്. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.
പുതുക്കിയ ഫ്രണ്ട് ഗ്രില്ലടക്കം കുറെയേറെ മാറ്റങ്ങള്‍ 2014 റിനോ ഫ്‌ലൂവന്‍സില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

റിനോ ഫ്ലൂവൻസ് 2014

പുതിയ ഗ്രില്‍ ഡിസൈന്‍ വാഹനത്തെ കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യമുള്ളതാക്കി മാറ്റിയിരിക്കുന്നു.

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഫോഗ് ലാമ്പുകൾക്ക് തൊട്ടുമുകളിൽ ഈ ലൈറ്റുകൾ വാഹനത്തിൻറെ അന്തസ്സ് കൂട്ടുന്നു. പ്രൊജക്ടർ ഹെഡ്ലാമ്പികൾ, പുതിയ ബംപർ തുടങ്ങിയവ മുൻവശത്തെ ആകർഷകമാക്കുന്നു.

16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. കാറിൻറെ പിൻവശത്ത് കാര്യമായ മാറ്റങ്ങളൊന്നുമില്ല.

പുതിയ ഫ്ലൂവെൻസിൻറെ ഇൻറീരിയറിലാണ് തകർപ്പൻ മാറ്റങ്ങളുള്ളത്. പുതിയ 3ഡി സറൗണ്ട് ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർത്തിരിക്കുന്നു. ആർകമിസിൽ നിന്ന് സോഴ്സ് ചെയ്യുന്ന ഈ സിസ്റ്റം 8 സ്പീക്കറുകളോടു കൂടിയാണ് വരുന്നത്. ഓഡിയോ നിയന്ത്രണ ബട്ടണുകൾ സ്റ്റീയറിംഗ് വീലിൽ ഘടിപ്പിച്ചിരിക്കുന്നു. ഹാൻഡ്സ് ഫ്രീ ടെലിഫോണി, ഓട്ടോമാറ്റഡ് ഡ്യുവൽ സോൺ എയർ കണ്ടീഷനിംഗ്, പിന്നിൽ സൺ ബ്ലൈൻഡുകൾ, ഉയർന്ന നിലവാരമുള്ള തുകൽ അപ്ഹോൾസ്റ്ററി തുടങ്ങിയ സംവിധാനങ്ങൾ ഇൻറീരിയറിലുണ്ട്.

റിമോട്ട് സെൻട്രൽ ലോക്കിംഗോടു കൂടിയ സ്മാർട് ആക്സസ് കാർഡ്, എൻജിൻ സ്റ്റാർട്-സ്റ്റോപ് ബട്ടൺ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവയും പുതുക്കിയ ഫ്ലൂവൻസിലുണ്ട്.

നിരവധി സുരക്ഷാ സംവിധാനങ്ങളും പുതുക്കിയ ഫ്ലൂവൻസിൽ കാണാം. ഫ്രണ്ട്, സൈഡ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ആൻറി സ്കിഡ് റെഗുലേഷൻ തുടങ്ങിയ സന്നാഹങ്ങളോടെ സെഗ്മെൻറിലെ മികച്ച സുരക്ഷാ സംവിധാനങ്ങളിലൊന്നായി ഫ്ലൂവൻസിലേത് മാറുന്നു.

എൻജിൻ മുൻ പതിപ്പിലേതുതന്നെ. 1.5 ലിറ്ററിൻറെ കെ9കെ ഡീസൽ എൻജിൻ 110 പിഎസ് കരുത്തും 240 എൻഎം ചക്രവീര്യവും പകരും. ലിറ്ററിന് 20.4 കിലോമീറ്റർ മൈലേജ് പകരാൻ ഈ എൻജിന് സാധിക്കും.

രണ്ട് വേരിയൻറുകളിൽ റിനോ ഫ്ലൂവൻസ് ലഭ്യമാണ്.
- ഫ്ലൂവൻസ് ഇ2 - 13.99 ലക്ഷം
- ഫ്ലൂവൻസ് ഇ4 - 15.49 ലക്ഷം


Click it and Unblock the Notifications








