റിനോ പള്‍സിന് ഇന്‍രീരിയര്‍ പുതുക്കല്‍
റിനോ പള്‍സ് ഹാച്ച്ബാക്ക് പുറത്തിറങ്ങി ഇതുവരെയും ഒരു പുതുക്കലിനു വിധേയമായിട്ടില്ല. പള്‍സിന്റെ ഇരട്ടയായ നിസ്സാന്‍ മൈക്രയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു പുതുക്കല്‍ ലഭിക്കുകയും ചെയ്തിരുന്നു. ഒരു ഇടക്കാല പുതുക്കലിനു സമയമായിയെന്ന് റിനോ മനസ്സിലാക്കുകയാണിപ്പോള്‍.
പള്‍സ് ഹാച്ച്ബാക്കിന് ഇപ്പോള്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെല്ലാം ഇന്റീരിയറിലാണ്. എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.|

സെന്റര്‍ കണ്‍സോളിന് നിലവില്‍ ബീജ് നിറമാണുള്ളത്. ഇതില്‍ മാറ്റം വന്നിരിക്കുന്നു. നിസ്സാന്‍ മൈക്രോയില്‍ കാമുന്ന പിയാനോ ബ്ലാക്ക് നിറം പൂശിയിരിക്കുന്നു പുതിയ പള്‍സില്‍. അതെസമയം ആര്‍എക്‌സ്ഇ പെട്രോള്‍ ബേസ് വേരിയന്റില്‍ ഈ പുതുക്കിയ നിറത്തിലുള്ള കണ്‍സോള്‍ ലഭ്യമല്ല എന്നറിയുന്നു.
നിസ്സാന്‍ മൈക്രയിലുള്ള ബ്ലൂടൂത്തോടു കൂടിയ 2 ഡിന്‍ ഓഡിയോ സിസ്റ്റം പുതിയ പള്‍സിലെത്തിയിരിക്കുന്നു. സീറ്റ് കവറുകളും പുതുക്കിയിട്ടുണ്ട്.

എക്സ്റ്റീരിയറിലും കാറിന്റെ സാങ്കേതികതയിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 75 കുതിരശക്തി പകരാന്‍ ഈ എന്‍ജിനു സാധിക്കുന്നു. 104 എന്‍എം ചക്രവീര്യം.
1.5 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും റിനോ പള്‍സ് ലഭിക്കും. 63 കുതിരശക്തി പകരുന്നതാണ് ഈ എന്‍ജിന്‍. 160 എന്‍എം ചക്രവീര്യം.


Click it and Unblock the Notifications








