2014 സ്‌കോഡ സൂപ്പര്‍ബ് ലോഞ്ച് ചെയ്തു
സ്‌കോഡ സൂപ്പര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായി നിരവധി മാറ്റങ്ങള്‍ പുതിയ സ്‌കോഡ സൂപ്പര്‍ബില്‍ വരുത്തിയിട്ടുണ്ട്.
സ്‌കോഡ സൂപ്പര്‍ബ് 2014ന്റെ വിലയും വിശേഷങ്ങളും താഴെ കാണാം.

വില
സ്‌കോഡ സൂപ്പര്‍ബ് സെഡാനിന്റെ പുതുക്കിയ പതിപ്പിന്റെ വില തുടങ്ങുന്നത് 18.87 ലക്ഷത്തിലാണ്. ഇത് ദില്ലി എക്‌സ്‌ഷോറൂം വിലയാണെന്നോര്‍ക്കുക.

എന്‍ജിന്‍
എന്‍ജിനുകളില്‍ മാറ്റമൊന്നും വന്നിട്ടില്ല. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. സ്റ്റീയറിംഗ് വീലില്‍ പാഡില്‍ ഷിഫ്റ്റര്‍ നല്‍കിയിട്ടുണ്ട്.

മുന്‍വശത്ത് സ്‌കോഡ സൂപ്പര്‍ബിന് ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ ബട്ടര്‍ഫ്‌ലൈ ഗ്രില്‍, പുതിയ ഡിസൈനിലുള്ള സ്‌കോഡ ലോഗോ എന്നിവ കാണാം.

പിന്‍വശത്ത് ടെയ്ല്‍ ലാമ്പുകള്‍ എല്‍ഇഡിയാണ്. ലൈസന്‍സ് പ്ലേറ്റ് ബൂട്ട് ലിഡില്‍ ഇടം പിടിച്ചിരിക്കുന്നു. 10 സ്‌പോക് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

ഇന്റീരിയറില്‍ എടുത്തുപറയാന്‍ സ്റ്റീയറിംഗ് വീലില്‍ വന്ന മാറ്റം മാത്രമാണുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാറ്റിയിട്ടുണ്ട്.

വിലകള്‍
- സ്കോഡ സൂപ്പർബ് 1.8 ടിഎസ്ഐ എംടി അംബീഷൻ: 18.87 ലക്ഷം
- സ്കോഡ സൂപ്പർബ് 1.8 ടിഎസ്ഐ എംടി എലഗൻസ്: 20.65 ലക്ഷം
- സ്കോഡ സൂപ്പർബ് 1.8 ടിഎസ്ഐ എടി എലഗൻസ് 22.27 ലക്ഷം
- സ്കോഡ സൂപ്പർബ് 2.0 ടിഡിഐ എടി അംബീഷൻ 23.43 ലക്ഷം
- സ്കോഡ സൂപ്പർബ് 2.0 ടിഡിഐ എടി എലഗൻസ് 25.20 ലക്ഷം


Click it and Unblock the Notifications








