പുതിയ സ്‌കോഡ യതി ജൂലൈയിലെത്തും
സ്‌കോഡ യതി എസ്‌യുവിയുടെ മുഖം മിനുക്കിയ പതിപ്പ് ജൂലൈ മാസത്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കുറച്ചു ഗൗരവപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്തവണ യതി എത്തുക.
പുതുക്കിയ യതി എസ്‌യുവി ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വാഹനത്തെ ക്രോസ്സോവര്‍ വിഭാഗത്തിലേക്ക് കടത്തിവിടാനാണ് സ്‌കോഡയുടെ ശ്രമമെന്നു കേള്‍ക്കുന്നു. വാഹനത്തെ അടുത്തറിയാം താഴെ.

പുതിയ യതിയില്‍ ഗ്രില്ലിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഫ്രണ്ട് ബംപറുകളും ഹെഡ്‌ലാമ്പുകളും മാറിയിട്ടുണ്ട്. ഹെഡ്‌ലാമ്പിനോടു ചേര്‍ന്നു നിന്നിരുന്ന ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടുള്ളതായി കാണാം. ഇപ്പോഴത്ത് സ്‌കിഡ് പ്ലേറ്റിന് തൊട്ടു മുകളിലാണ് ഇടം പിടിച്ചിരിക്കുന്നത്.

ഫ്രണ്ട് ബംപര്‍ ഡിസൈന്‍ മാറിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടി ചേര്‍ത്തിരിക്കുന്നതായി കാണാം.

പുതുക്കിയ ഡിസൈനിലുള്ള അലോയ് വീലുകളാണ് 2014 സ്‌കോഡ യതിയിലുള്ളത്. ടെയ്ല്‍ ലാമ്പുകള്‍ എല്‍ഇഡി ആക്കിയിട്ടുണ്ട്. ഇരട്ട എക്‌സോസ്റ്റ് പൈപ്പുകള്‍ ഘടിപ്പിക്കുമെന്നും അറിയുന്നു. സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ വാഹനത്തില്‍ ചേര്‍ക്കും.

കാറിനകത്ത് ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷണര്‍ ഉണ്ടായിരിക്കും. പനോരമിക് സണ്‍റൂഫ്, ഇന്‍ഡിവിജ്വല്‍ ഫോള്‍ഡിംഗ് സീറ്റുകള്‍, ഓപ്റ്റിക്കല്‍ പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ടായിരിക്കും.

മൂന്ന് ആരങ്ങളുള്ള സ്റ്റീയറിംഗ് വീലില്‍ ഓഡിയ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിന്‍ അടക്കമുള്ള സാങ്കേതികതകളില്‍ കാര്യമായ മാറ്റമില്ല. 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നും സേവനം ചെയ്യും. 110 കുതിരകളുടെ കരുത്തും 250 എന്‍എം ചക്രവീര്യവും വാഹനം പകരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുക.


Click it and Unblock the Notifications








