2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

By Santheep

ടാറ്റ ആര്യ ക്രോസ്സോവറിന്റെ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. എക്‌സ്റ്റീരിയറില്‍ കാര്യമായ പണിയൊന്നും ടാറ്റ എടുത്തിട്ടില്ല എന്നതിനാല്‍ മുന്‍ പതിപ്പില്‍ നിന്ന് വലിയ വ്യത്യാസം തോന്നില്ല കാഴ്ചയില്‍. അതെസമയം ഇന്റീരിയറില്‍ നിറയെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എക്‌സ്റ്റീയറില്‍ എടുത്തു പറയാവുന്ന ഒരു മാറ്റം പുതിയ ബോഡ് ഡികാലുകളാണ്. പുതിയ ഡബിള്‍ ബാരല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ടെയ്ല്‍ ലാമ്പുകള്‍ക്ക് കുറെക്കൂടി നിലവാരമുള്ള ലെന്‍സുകള്‍ ചേര്‍ത്തിരിക്കുന്നു.....

2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

16 ഇഞ്ച് അലോയ് വീലുകളാണ് എല്ലാ വേരിയന്റിലുമുള്ളത്. എന്നാല്‍, ആവശ്യപ്പെടുകയാണെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചു കിട്ടും.

2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

നേവിഗേഷന്‍ സിസ്റ്റം പുതിയതാണ് വാഹനത്തില്‍. ഹാര്‍മാനില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന പ്രീമിയം സൗണ്ട് സിസ്റ്റം, നാല് മിഡ് റെയ്ഢ്ച് സ്പീക്കറുകള്‍, നാല് ട്വീറ്ററുകള്‍, ഒരു സെന്റര്‍ സ്പീക്കര്‍, ഒരു സബ്-വൂഫര്‍ (ടോപ് വേരിയന്റില്‍ മാത്രം), ലതര്‍ സീറ്റുകള്‍, ബാജ് നിറത്തിലുള്ള ഫാബ്രിക് സീറ്റ് കവറുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലുകള്‍, സറ്റീയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഇന്റീരിയറില്‍ കാണാം.

2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

സുരക്ഷാ സന്നാഹങ്ങളും മികച്ചതാണ് പുതിയ ആര്യയില്‍. ഇടിയുടെ ആഘാതത്തെ പിടിച്ചെടുക്കുന്ന ക്രംബിള്‍ സോണുകളോടു കൂടിയ ബോഡി ഷെല്ലാണ് വാഹനത്തിനുള്ളത്. ആറ് എയര്‍ബാഗുകള്‍ എബിഎസ്, ഇബിഡി, ഇഎസ്പി, ടിസിഎസ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളും ആര്യയില്‍ കാണാം.

2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

2.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ പ്രത്യേകമായി ട്യൂണ്‍ ചെയ്താണ് ഘടിപ്പിച്ചിരിക്കുന്നത്. മുമ്പത്തേതിനെക്കാളും 10 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന്‍ സാധിക്കും ഇപ്പോള്‍. പരമാവധി 150 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പകരുന്നു. 320 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

2014 ടാറ്റ ആര്യ ലോഞ്ച് ചെയ്തു

വാഹനത്തിന് 3 വര്‍ഷത്തേക്ക് അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റി ടാറ്റ ഓഫര്‍ ചെയ്യുന്നു. എന്‍ജിനില്‍ 3 വര്‍ഷത്തേക്ക് അല്ലെങ്കില്‍ 150,000 കിലോമീറ്റര്‍ വാറന്റിയുണ്ട് ആര്യയുടെ എന്‍ജിന്.

വിലകള്‍

വിലകള്‍

  • പ്യുവര്‍ എല്‍എക്‌സ് - 9.95 ലക്ഷം
  • പ്ലഷര്‍ - 12.00 ലക്ഷം
  • പ്രൈഡ് (ഫോര്‍ വീല്‍ ഡ്രൈവ്) - 14.74 ലക്ഷം

More from DriveSpark

Article Published On: Friday, April 11, 2014, 17:49 [IST]
English summary
Tata Motors has launched the updated 2014 Aria MPV at a starting price of INR 9.95 lakhs (ex-showroom, Delhi). The facelifted Tata Aria does not differ much from last year's model as the exterior changes are minor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X