പുതിയ ടൊയോട്ട കൊറോള ദിവസങ്ങള്‍ക്കുള്ളില്‍

By Santheep

ടൊയോട്ട കൊറോളയുടെ പതിനൊന്നാം തലമുറ പതിപ്പ് കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. ഈ വാഹനത്തിന്റെ വരവ് ഇന്ത്യ കാര്യമായി ഉറ്റുനോക്കുന്നുണ്ടെന്ന് അന്ന് ടൊയോട്ട പവലിയനിലെ തിരക്കില്‍ നിന്നു തന്നെ ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ വാര്‍ത്തകള്‍ ഇന്ത്യയിലെ കൊറോള ആരാധകര്‍ക്ക് ആഹ്ലാദം പകരുന്നതാണ്. ഈ മാസത്തില്‍ (മെയ്) തന്നെ ടൊയോട്ട കൊറോള ഇന്ത്യന്‍ വിപണിയെ ലാക്കാക്കി നീങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ടൊയോട്ട കൊറോള സെഡാന്‍ വിപണിയില്‍ ലഭിക്കും. എട്ട് വേരിയന്റുകളാണ് പുതുക്കിയ കൊറോളയ്ക്കുണ്ടാവുക. ഇവയില്‍ അഞ്ചെണ്ണം പെട്രോള്‍ വേരിയന്റും നാലെണ്ണം ഡീസല്‍ വേരിയന്റുമാണ്.

2014 Toyota Corolla To Launch In India This Month

ഒരു പെട്രോള്‍ വേരിയന്റിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച ഒരു പതിപ്പും വിപണിയിലെത്തും.

എബിഎസ്, ഇബിഡി, മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ കൊറോള പ്രീമിയം സെഡാനിലുണ്ടായിരിക്കും. ഓട്ടോ വൈപ്പറുകള്‍, കീലെസ് എന്‍ട്രി, ഫോഗ് ലാമ്പുകല്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എന്‍ജിന്‍ സ്റ്റാര്‍ട്-സ്റ്റോപ് ബട്ടണ്‍ തുടങ്ങിയ സന്നാഹങ്ങളും കൊറോള പേറും.

റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ കൂടി സന്നാഹപ്പെടുത്തിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ വാഹനത്തിനകത്തു കാണാം. തുകല്‍ പൊതിഞ്ഞ സീറ്റുകളോടു കൂടിയ വേരിയന്റുകളും വില്‍പനയിലുണ്ടായിരിക്കും. ഓട്ടോമാറ്റിക് പതിപ്പിനോടൊപ്പം ക്രൂയിസ് കണ്‍ട്രോള്‍ ചേര്‍ക്കും.

1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനു വാഹനത്തില്‍ ചേര്‍ക്കും. പെട്രോള്‍ എന്‍ജിന്‍ 140 പിഎസ് കരുത്തും 173 എന്‍എം ചക്രവീര്യവും പകരും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ക്കുക.

1.4 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ 88.4 പിഎസ് കരുത്ത് പകരുന്നതാണ്. 205 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

More from DriveSpark

Article Published On: Thursday, May 22, 2014, 16:48 [IST]
English summary
Toyota had showcased their 11th gen Corolla at the 2014 Auto Expo which, was held in New Delhi. The premium saloon is slated to launch in India in the coming few days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X