എട്യോസിനും ലിവയ്ക്ക് പുതിയ ഡീസല്‍ പതിപ്പുകള്‍
ടൊയോട്ട എട്യോസ് ലിവ ഹാച്ച്ബാക്കിന് പുതിയ ടോപ് എന്‍ഡ് ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചു. മധ്യനിര വേരിയന്റുകളില്‍ ചില പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്.
ലിവ ഹാച്ച്ബാക്കില്‍ നല്‍കിയിരിക്കുന്ന പുതിയ വിഡി, വിഡി എസ്പി ഡീസല്‍ വേരിയന്റുകള്‍ ഇതുവരെ പെട്രോള്‍ പതിപ്പായി മാത്രമേ ലഭിച്ചിരുന്നുള്ളൂ.

പുതിയ നിരവധി സന്നാഹങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. രണ്ട് വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുള്ള സന്നാഹങ്ങള്‍ താഴെ നല്‍കുന്നു.
- ബ്ലൂടൂത്തോടു കൂടിയ 2-ഡിന്‍ ഓഡിയോ സിസ്റ്റം
- യുഎസ്ബി, ഓക്‌സ്-ഇന്‍, റിമോട്ട് കണ്‍ട്രോള്‍
- തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍
- ടില്‍റ്റ് സ്റ്റീയറിംഗ്
- സ്റ്റീയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍
- ഔട്‌സൈഡ് മിററില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍
- റിയര്‍ ഫോഗ്ഗര്‍, റിയര്‍ വൈപ്പര്‍ സന്നാഹങ്ങള്‍
- ഡ്യുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകള്‍
- എബിഎസ്, ഇബിഡി സംവിധാനങ്ങള്‍

- ടൊയോട്ട എട്യോസ് ലിവ വിഡി വേരിയന്റ് - 6.7 ലക്ഷം
- ടൊയോട്ട എട്യോസ് ലിവ വിടി എസ്പി വേരിയന്റ് - 7.03 ലക്ഷം
എട്യോസിന്റെയും ലിവയുടെയും മധ്യനിര വേരിയന്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് മറ്റൊരും കാര്യം. ഇവയില്‍ ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ മൃദുലമായ ഫാബ്രിക് സീറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
എട്യോസ് സെഡാന്റെ തുടക്കവില, എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം, 5.53 ലക്ഷമാണ്. എട്യോസ് ലിവ ഹാച്ച്ബാക്കിന് വില 4.53 ലക്ഷം.


Click it and Unblock the Notifications








