ഫോക്‌സ്‌വാഗണ്‍ പോളോ 2014 പതിപ്പ് ജൂലെ 15ന്
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ പോളോയുടെ 2014 പതിപ്പിനെക്കുറിച്ച് വന്‍ ഊഹാപോഹങ്ങള്‍ നടന്നുവരികയായിരുന്നു. ഉടന്‍ വരും, ഉടന്‍ വരും എന്നെല്ലാം റിപ്പോര്‍ട്ടുകള്‍ കണ്ടും. ചിലര്‍ തിയ്യതി വരെ സ്വയം പ്രഖ്യാപിച്ചു. ഇപ്പോഴിത് പോളോ ഹാച്ച്ബാക്ക് പുറത്തിറക്കുന്ന ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗന്റെ ഊഴമാണ്. പോളോയുടെ വരവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജൂലൈ 15നാണ് ഫോക്‌സ്‌വാഗണ്‍ പോളോ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക.

പോളോയുടെ യൂറോപ്യന്‍ പതിപ്പില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ സവിശേഷതകള്‍ മിക്കതും ഇന്ത്യന്‍ പതിപ്പിനും നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശില്‍പമാറ്റം വരുത്തിയ ഗ്രില്ലുകള്‍, ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് യൂറോപ്യന്‍ പതിപ്പിന്റെ ആദ്യനോട്ടത്തില്‍ തിരിച്ചറിയാവുന്ന സവിശേഷതകള്‍.
ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ചില വര്‍ണപദ്ധതികള്‍ കൂടി പോളോ എക്‌സ്റ്റീരിയറില്‍ വരുമെന്നും ഉറപ്പായിട്ടുണ്ട്.
ഇന്നത്തെ വീഡിയോ
കരുണ്‍ ചന്ദോക്ക് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍
ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ചുരുക്കം ഇന്ത്യക്കാരിലൊരാളായി മാറും കരുണ്‍ ചന്ദോക്ക്. 1996ല്‍ ഫോര്‍മുല വണ്‍ ടൈറ്റില്‍ നേടിയ ഡിമോണ്‍ ഹില്‍സിന്റെ കാറിലായിരിക്കും കരുണ്‍ ചന്ദോക്കിന്റെ സഞ്ചാരം. താഴെ കരുണ്‍ ചന്ദോക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു ടീസര്‍ വീഡിയോ കാണാം.


Click it and Unblock the Notifications








