ഫോക്‌സ്‌വാഗണ്‍ പോളോ ലോഞ്ച് ജൂലൈയില്‍

Written By:

ഫോക്‌സ്‌വാഗണ്‍ പോളോയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ജൂലൈ മാസത്തില്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച മാസത്തില്‍ ജനീവ മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

വന്‍ തോതിലുള്ള മാറ്റമെന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും വാഹനത്തിന്റെ ലുക്കിനെ കാര്യമായത്തന്നെ മാറ്റമറിച്ചിട്ടുണ്ട് പരിഷ്‌കാരങ്ങള്‍.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ ആകാംക്ഷ കൊള്ളുന്നത് പുതിയ എന്‍ജിന്റെ കാര്യത്തിലാണ്. നിലവിലുള്ള 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരമായി ഫോഡ് ഒരു 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് അവതരിപ്പിക്കുന്നത്.

2014 Volkswagen Polo India Launch In July

105 കുതിരകളുടെ കരുത്തും 250 എന്‍എം ചക്രവീര്യവും പകരുന്നതാണ് നിലവിലെ എന്‍ജിന്‍. പുതിയ വാഹനത്തില്‍, എന്‍ജിന്‍ സിസിയില്‍ വന്നിട്ടുള്ള കുറവ് കരുത്തിലും പ്രകടനത്തിലും ഒരു കുറവും വരുത്തില്ല എന്നാണ് ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നത്. മേല്‍പറഞ്ഞ എന്‍ജിന്‍ കുതിരശക്തിയും ടോര്‍ക്കും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. ഒരു 7 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ക്കുക.

എക്‌സൈസ് ഡ്യൂട്ടിയിലുണ്ടാകുന്ന ഇളവാണ് 1.5 ലിറ്റര്‍ എന്‍ജിനുപയോഗിക്കാന്‍ ഫോക്‌സ്‌വാഗണെ പ്രേരിപ്പിക്കുന്ന ഘടകം. ഇത് വിപണിയില്‍ കൂടുതല്‍ മത്സരക്ഷമമായി നിലയുറപ്പിക്കാന്‍ കമ്പനിയെ സഹായിക്കും.

കൂടുതല്‍... #volkswagen polo #volkswagen
English summary
Reports are out now, claiming that the new Polo premium hatchback will break cover in India sometime in July.
Story first published: Saturday, June 7, 2014, 17:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark