വോള്‍വോ എസ്80 ലോഞ്ച് ചെയ്തു
വോള്‍വോ എസ്80 സെഡാന്റെ 2014 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ചെറിയ ചില മാറ്റങ്ങളോടെയാണ് പുതുക്കിയ മോഡല്‍ വരുന്നത്.
ഇന്ത്യയില്‍ പുതിയ എസ്80-യുടെ വില തുടങ്ങുന്നത് 41.35 ലക്ഷത്തിലാണ്. ആകെ രണ്ട് വേരിയന്റുകളാണ് വാഹനത്തിനുള്ളത്. മെഴ്‌സിഡിസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ വാഹനങ്ങളുടെ നിരയില്‍ പരിഗണിക്കേണ്ട ഈ വാഹനം വ്യതിരിക്തത സൂക്ഷിക്കുന്നത് അതിന്റെ സുരക്ഷാസന്നാഹങ്ങളിലൂടെയാണ്. എല്ലാ വോള്‍വോ കാറുകളെയും പോലെ ഈ സെഡാനും മികവുറ്റ സുക്ഷാ സംവിധാനങ്ങളുമായാണ് വരുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

പുതിയ വോള്‍വോ സെഡാനില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഇവയാണ്:
ഫ്രണ്ട് ഗ്രില്‍ ചെറിയ തോതില്‍ പുതുക്കിയിട്ടുണ്ട്. വലിപ്പം കുറച്ച് കുറഞ്ഞിരിക്കുന്നതായി കാണാം. ഫോഗ് ലാമ്പ് ഹൗസിംഗ് ഡിസൈനില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കാണുക. ബംപറുകളും ഹെഡ്‌ലൈറ്റുകളും മാറിയിട്ടുണ്ട്.

ഹെഡ്‌ലൈറ്റുകളില്‍ പുതിയ ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. റിയര്‍ ലൈറ്റുകളുടെയും ബംപറിന്റെയും ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. അലോയ് വീലുകള്‍ മാറ്റിയിട്ടുണ്ടെന്നു കാണാം. എക്‌സ്റ്റീരിയരില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതോടെ അവസാനിക്കുന്നു.

താഴേക്ക് ഗിയര്‍ഷിഫ്റ്റ് ലിവറിനപ്പുറത്തേക്ക് ഒഴുകിയിറങ്ങുന്ന സെന്റര്‍ കണ്‍സോള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. മുകളില്‍ 7 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സ്റ്റീയറിംഗ് വീലിന് പിന്നില്‍ ഒരു കളര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍കാണാം. ഇത് പെര്‍ഫോമന്‍സ് മോഡിലേക്ക് മാറ്റുവാന്‍ കഴിയുന്നതാണ്. മരംകൊണ്ടു നിര്‍മിച്ചതാണ് സെന്റര്‍ കണ്‍സോള്‍ അടക്കമുള്ള ചില ഭാഗങ്ങള്‍. മറ്റു ഭാഗങ്ങള്‍ക്കെല്ലാം കറുപ്പ് രാശി നല്‍കിയിരിക്കുന്നു.

രണ്ട് എന്‍ജിനുകളാണ് വോള്‍വോ എസ്80 സെഡാനിലുള്ളത്. ഇവ രണ്ടും ഡീസല്‍ എന്‍ജിനുകളാണ്. ഒരു 2 ലിറ്റര്‍ 5 സിലിണ്ടര്‍ എന്‍ജിനും മറ്റൊരു 2.4 ലിറ്റര്‍ 5 സിലിണ്ടര്‍ എന്‍ജിനും ഘടിപ്പ്ച്ച് എസ്80 ലഭ്യമാകും. പരമാവധി 400 എന്‍എം ചക്രവീര്യമുള്ള 2 ലിറ്റര്‍ എന്‍ജിന്‍ 165 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുമ്പോള്‍ 2.4 ലിറ്റര്‍ എന്‍ജിന്‍ 215 പിഎസ് കരുത്ത് പുറത്തെടുക്കുന്നു. 2.4 ലിറ്റര്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന ചക്രവീര്യം പരമാവധി 440 എന്‍എം.

വേരിയന്റുകളും വിലയും
ഡി4 - 41.35 ലക്ഷം
ഡി5 - 44.80 ലക്ഷം


Click it and Unblock the Notifications








