മധ്യേഷ്യയ്ക്കായി നിര്‍മിച്ച ലഗോണ്ടയുടെ ചിത്രങ്ങള്‍ വെളിപ്പെട്ടു

By Santheep

മധ്യേഷ്യന്‍ സമ്പന്നര്‍ക്കു മാത്രമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മിച്ച ലഗോണ്ട സെഡാന്റെ ആദ്യത്തെ ഔദ്യോഗിക ചിത്രങ്ങള്‍ വെളിപ്പെട്ടു. ജൂലെ മാസത്തില്‍ ഈ വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം പുറത്തുവന്നിരുന്നത് ഓര്‍ക്കുമല്ലോ? ആസ്റ്റണ്‍ മാര്‍ട്ടിന്റെ എക്‌സ്‌ക്ലൂസിവ് മോഡലുകളായ വണ്‍ 77, വി12 സഗാറ്റ എന്നീ മോഡലുകള്‍ക്കു പിന്നാലെയാണ് ലഗോണ്ട സെഡാന്‍ എത്തുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തുവിട്ട ലഗോണ്ട സെഡാന്‍ ചിത്രങ്ങളും വിവരങ്ങളും താഴെ.

മധ്യേഷ്യയ്ക്കായി നിര്‍മിച്ച ലഗോണ്ടയുടെ ചിത്രങ്ങള്‍ വെളിപ്പെട്ടു

ചിത്രങ്ങളിലൂടെ നീങ്ങുക.

ലഗോണ്ട പാരമ്പര്യം

ലഗോണ്ട പാരമ്പര്യം

1947ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തിറക്കിയ ആദ്യത്തെ ലഗോണ്ട സെഡാന്റെ ഡിസൈന്‍ തീം പുതിയ ലഗോണ്ടയുടെ ശില്‍പഭാഷയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നുണ്ട്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ പരമ്പരാഗത ശില്‍പശൈലിക്ക് ഒരു അത്യാധുനിക വ്യാഖ്യാനം ചമച്ചിരിക്കുകയാണ് ലഗോണ്ട സെഡാനിലൂടെ എന്നു വേണമെങ്കില്‍ പറയാം.

പുതിയ ശില്‍പവ്യാഖ്യാനം

പുതിയ ശില്‍പവ്യാഖ്യാനം

പുതിയ ലഗോണ്ടയുടെ ഗ്രില്‍ ഡിസൈന്‍ കുറെക്കൂടി മെലിഞ്ഞതായി തോന്നാം. ഇത് ഹെഡ്‌ലാമ്പിനോടു ചേരുന്ന ഭാഗത്തെ പ്രത്യേ ഡിസൈന്‍ രീതി കൊണ്ട് സംഭവിച്ചതാണ്. ഷഡ്ഭുജാകൃതിയിലാണ് ഗ്രില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആസ്റ്റണിന്റെ പരമ്പരാഗത ശൈലിയില്‍ത്തന്നെ നെടുകെയും കുറുകെയുമുള്ള ആരങ്ങളാണ് ഗ്രില്ലിനുള്ളത്.

ഡിസൈനര്‍

ഡിസൈനര്‍

മരെക് റെയ്ഷ്മാനാണ് ഈ വാഹനത്തിന്റെ ഡിസൈനര്‍. മധ്യേഷ്യയില്‍ മാത്രം വില്‍ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ലഗോണ്ട. വാങ്ങാന്‍ സാധ്യതയുള്ളവരെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നേരിട്ട് ക്ഷണിക്കും. വളരെ കുറച്ച് മോഡലുകള്‍ മാത്രമേ വിപണിയിലുണ്ടായിരിക്കൂ.

70കളിലെ ലഗോണ്ട ഇതിഹാസം

70കളിലെ ലഗോണ്ട ഇതിഹാസം

നീണ്ട ബോണറ്റുമായി പുറത്തിറങ്ങിയ ലഗോണ്ട സെഡാന്‍ 70കളിലും 80കളിലും നിരത്തുകളിലെ ക്ലാസിക് സാന്നിധ്യമായിരുന്നു. 5.3 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് പഴയ ലഗോണ്ടയിലുണ്ടായിരുന്നത്.

More from DriveSpark

Article Published On: Tuesday, September 2, 2014, 13:11 [IST]
English summary
The first official pictures of the 2015 Aston Martin Lagonda have surfaced on the web.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X