പുതിയ ഓഡി എ7 സ്‌പോര്‍ട്‌സ്ബാക്ക് എത്തി
ഓഡി എ7 സ്‌പോര്‍ട്‌സ്ബാക്കിന്റെ 2015 പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. ചില പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതും പുതിയ എന്‍ജിനുകള്‍ ചേര്‍ത്തതുമാണി വിശേഷം. കാഴ്ചയില്‍ കാര്യപ്പെട്ട മാറ്റമൊന്നും വന്നിട്ടില്ല.
നടപ്പുവര്‍ഷം അവസാനത്തില്‍ ഈ വാഹനം ഡീലര്‍ഷിപ്പുകളിലെത്തും. ഇന്ത്യയിലേക്ക് ഈ പതിപ്പ് അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ എത്തിച്ചേരുമെന്നാണറിയുന്നത്.

പുതിയ എ7 സ്‌പോര്‍ട്‌സ്ബാക്കിന്റെ ഗ്രില്‍ ഡിസൈന്‍ മാറിയതായി കാണാം. ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലും പുതുക്കിയ ഡിസൈനിലുള്ള ബംപറും കൂടാതെ ഹെഡ്‌ലാമ്പില്‍ കൂട്ടിച്ചേര്‍ത്ത ഓഡി മാട്രിക്‌സ് എല്‍ഇഡിയുമാണ് മുന്‍വശത്തു കാണാവുന്ന പ്രധാന മാറ്റങ്ങള്‍.
പിന്നില്‍, ബംപറിന് ചെറിയ തോതിലുള്ള അപ്‌ഡേഷന്‍ ലഭിച്ചിരിക്കുന്നു. എക്‌സോസ്റ്റ് പൈപ്പുകലുടെ രൂപവും ചെറുതായി മാറിയിട്ടുണ്ട്.
ഇന്റീരിയറില്‍ ഡിസൈന്‍പരമായ മാറ്റങ്ങള്‍ യാതൊന്നുമില്ല. എന്നാല്‍, ചില പുതിയ മെറ്റീരിയലുകളുടെ ഉപയോഗം ഇന്റീരിയറിനെ കൂടുതല്‍ സമ്പന്നമാക്കിയിട്ടുണ്ട്. സീറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന വാല്‍കോണ ലതര്‍ ഇവയിലൊന്നാണ്.
രണ്ട് പെട്രോള്‍ എന്‍ജിനും മൂന്ന് ഡീസല്‍ എന്‍ജിനുമാണ് ഓഡി എ7 ഹാച്ച്ബാക്കിലുള്ളത്.


Click it and Unblock the Notifications








