2015 ബിഎംഡബ്ല്യു എക്‌സ്6 അവതരിപ്പിച്ചു
ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു രണ്ടുദിവസം മുമ്പാണ് എക്‌സ്5 മോഡല്‍ ലോഞ്ച് ചെയ്തത്. പിന്നാലെ വരുന്ന മറ്റൊരു വാര്‍ത്ത എക്‌സ്6 എസ്എവി മോഡലിന്റെ രണ്ടാം തലമുറ പതിപ്പിന്റെ അന്താരാഷ്ട്ര ലോഞ്ചിനെക്കുറിച്ചു പറയുന്നു. 'സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍' എന്നാണ് ഈ വാഹനത്തെ ബിമ്മര്‍ വിശേഷിപ്പിക്കുന്നത്.
കുറച്ചേറെ സ്‌പോര്‍ടിയായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് പുതുക്കിയ എക്‌സ്6 എസ്എവി വിപണിയിലെത്തുന്നത്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് ബംപറിന് കുറച്ച് മസിലന്‍ സൗന്ദര്യം പകര്‍ന്നിരിക്കുന്നതായി കാണാം.

ഗ്രില്ലിലാണ് ഗൗരവപ്പെട്ട മാറ്റങ്ങളിലൊന്ന് സംഭവിച്ചിരിക്കുന്നത്. ഈ ബിമ്മറിന്റെ കിഡ്‌നി ഗ്രില്ലിന് മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിപ്പക്കൂടുതലുണ്ട്. കാറിന്റെ മൊത്തം വലിപ്പവും വര്‍ധിച്ചിരിക്കുന്നതായി കാണാം. 32 മില്ലിമീറ്റര്‍ നീളവും 33 മില്ലിമീറ്റര്‍ കണ്ട് ഉയരവും 6 മില്ല്ിമീറ്റര്‍ വീതിയും കൂടിയിരിക്കുന്നു. വാഹനത്തിന്റെ മൊത്തം വീല്‍ബേസ് 2933 മില്ലിമീറ്ററാണ്.

മൂന്ന് എന്‍ജിനുകളാണ് ബിഎംഡബ്ല്യു എക്‌സ്6ലുള്ളത്. 4.4 ലിറ്റര്‍ ശേഷിയുള്ള ഒരു വി8, ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍, 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, മൂന്ന് ടര്‍ബോ ഘടിപ്പിച്ച 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണവ. 4.4 ലിറ്റര്‍ എന്‍ജിന്‍ 450 പിഎസ് കരുത്ത് പുറത്തെടുക്കുന്നു. 650 എന്‍എം ആണ് ചക്രവീര്യം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.8 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ ഈ എന്‍ജിന്‍.

3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 258 പിഎസ് കരുത്ത് പുറത്തെടുക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.7 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ.

3 ലിറ്ററിന്റെ ട്രൈ ടര്‍ബോ ചേര്‍ത്ത എന്‍ജിന്‍ 381 പിഎസ് എന്ന കിടിലന്‍ കരുത്ത് പുറത്തെടുക്കുന്ന. ഈ ഡീസല്‍ എന്‍ജിന്‍ ചക്രങ്ങളിലേക്ക് പകരുന്നത് 740 എന്‍എം വീര്യമാണ്.


Click it and Unblock the Notifications








