2015 ഷെവര്‍ലെ ക്രൂസിന്റെ ഇന്റീരിയര്‍ വെളിപ്പെട്ടു
ഏപ്രില്‍ മാസത്തില്‍ നടന്ന ബീജിങ് ഓട്ടോഷോയില്‍ പുതിയ തലമുറ ഷെവര്‍ലെ ക്രൂസ് സെഡാന്‍ അവതരിപ്പിച്ചിരുന്നു. അന്ന് കാറിന്റെ ഇന്റീരിയര്‍ കാണാന്‍ മാധ്യമങ്ങളെ അനുവദിക്കുകയുണ്ടായില്ല. ഷെവര്‍ലെയുടെ 'ട്രു കണ്‍സെപ്റ്റി'നെ ആധാരമാക്കിയുള്ള മാറ്റങ്ങളോടെയാണ് പുതിയ ക്രൂസ് അവതരിപ്പിക്കപ്പെട്ടത്.
രഹസ്യമാക്കി വെച്ചിരുന്ന ക്രൂസിന്റെ ഇന്റീരിയര്‍ ഭാഗങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുയാണ് ഷെവര്‍ലെ ഇപ്പോള്‍. കൂടുതല്‍ വിശദമായറിയാം താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

തുകല്‍ പൊതിഞ്ഞ, മൂന്ന് ആരങ്ങളുള്ള സ്റ്റീയറിങ് വീല്‍ കാണാം കാറിന്നകത്ത്. നീല നിറത്തിലുള്ള ഹൈലൈറ്റുകളോടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കൂടുതല്‍ സൗന്ദര്യം കൈവരിച്ചിരിക്കുന്നു.

ബ്രൗണ്‍ നിറത്തിലുള്ള തുകല്‍ സീറ്റുകളുടെ തുന്നല്‍ മുഴുവനായും കൈപ്പണിയാണ്. ഡാഷ്‌ബോര്‍ഡിലും തുകല്‍ സാന്നിധ്യം കാണാവുന്നതാണ്. ഷെവര്‍ലെയുടെ മൈലിങ്ക് 2 സിസ്റ്റം ചേര്‍ത്തിട്ടുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

വോയ്‌സ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവ പ്രദാനം ചെയ്യുന്നു ഷെവര്‍ലെയുടെ മൈലിങ്ക് 2 സിസ്റ്റം.

നിലവില്‍ വില്‍പനയിലുള്ള മോഡലിനെക്കാള്‍ വലിപ്പക്കൂടുതലുണ്ട് പുതിയ ഷെവര്‍ലെ ക്രൂസിന്. ഇന്റീരിയര്‍ സ്‌പേസ് നിര്‍മായകമാം വിധം വര്‍ധിച്ചിരിക്കുന്നു. എന്‍ഡജിന്റെ വലിപ്പം കുറയ്ക്കുവാനും ഷെവര്‍ലെക്ക് സാധിച്ചിട്ടുണ്ട്. ഇത് സ്‌പേസ് മാനേജ്‌മെന്റിന് കാര്യമായി സഹായം ചെയ്യുന്നു.

ചൈനയില്‍ ഷെവര്‍ലെ ക്രൂസ് ലഭ്യമാകുക ഒരു 1.4 ലിറ്റര്‍ ടര്‍ബോ എന്‍ജിനും ഒരു 1.5 ലിറ്റര്‍ എന്‍ജിനും ഘടിപ്പിച്ചായിരിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ചേര്‍ത്ത് ഷെവര്‍ലെ ക്രൂസ് ലഭിക്കും.

ഇന്ത്യയിലേക്ക് ഈ വാഹനം എന്ന് എത്തിച്ചേരുമെന്നതില്‍ യാതൊരു വിവരവും ലഭ്യമല്ല.


Click it and Unblock the Notifications








