ചരിത്രത്തിലാദ്യത്തെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മസ്റ്റാങ് പാരിസില്‍

By Santheep

ഫോഡ് മസ്റ്റാങ്ങിന്റെ 2015 മോഡല്‍ പാരിസ് മോട്ടോര്‍ഷോയിലെത്തി. യൂറോപ്യന്‍ വിപണികള്‍ക്കായി നിര്‍മിച്ച മോഡലാണിത്. അമേരിക്കയ്ക്കു പുറത്തു പോയിട്ടില്ലാത്ത മസ്റ്റാങ് റൈറ്റ് ഹാന്‍ഡ് ഡ്രൈവുമായി പാരിസിലെത്തിയത് ഓട്ടോ ഉലകത്തിന് കൗതുകം പകര്‍ന്നിട്ടുണ്ട്.

മൂന്ന് മസ്റ്റാംഗ് എന്‍ജിന്‍ വേരിയന്റുകളാണ് ഫോഡ് മസ്റ്റാങ്ങിന്റെ 2015 പതിപ്പിലുള്ളത്. 3.7 ലിറ്റര്‍ വി6 എന്‍ജിന്‍, 2.3 ലിറ്റര്‍ ഇക്കോബൂസ്റ്റ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, 5.0 ലിറ്റര്‍ വി8 ജിടി പതിപ്പ് എന്നിവ.‌

5 ലിറ്റർ എൻജിൻ 418 പിഎസ് കരുത്തു പകരുന്നു. 524 എൻഎം ചക്രവീര്യമാണ് ഈ എൻജിനുള്ളത്. 2.3 ലിറ്റർ ശേഷിയുള്ള ഇക്കോബൂസ്റ്റ് എൻജിൻ 314 കുതിരശക്തിയും 434 എൻഎം ചക്രവീര്യവും പകരും.

2015 Ford Mustang Unveiled in Paris Motor Show

നിലവിലെ മോഡലിനെക്കാള്‍ കാര്യമായ ഭാരക്കുറവുണ്ട് പുതിയ ഫോഡ് മസ്റ്റാംഗിന്. ഏതാണ്ട് 90 കിലോഗ്രാം ഭാരക്കുറവ് വാഹനത്തിനുണ്ടായിരിക്കും. ഫോഡിന്റെ സിങ്ക്, മൈഫോഡ് സാങ്കേതികതകള്‍ 2015 മസ്റ്റാംഗില്‍ ഉപയോഗിച്ചിരിക്കുന്നു.

18, 19, 20 ഇഞ്ച് വീലുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്. റേസ് റെഡ്, കോമ്പറ്റീഷന്‍ ഓറഞ്ച്, ട്രിപ്പിള്‍ യെല്ലോ, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ് തുടങ്ങിയ നിറങ്ങളില്‍ ഫോഡ് മസ്റ്റാംഗ് 2015 മോഡല്‍ ലഭിക്കും. മസ്റ്റാംഗിന് ഒരു കണ്‍വെര്‍ടിബ്ള്‍ മോഡല്‍ കൂടി തയ്യാറാവുന്നുണ്ട്.

6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും 2015 ഫോഡ് മസ്റ്റാങ് ലഭ്യമാകും യൂറോപ്പിൽ. വാഹനം വിൽപനയിലെത്തുന്ന സമയം കൃത്യമായി അറിവായിട്ടില്ല.

More from DriveSpark

Article Published On: Saturday, October 4, 2014, 13:52 [IST]
English summary
The European specification of the 2015 Ford Mustang received its motorshow debut at the ongoing Paris Motor Show 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X