2015 ഹോണ്ട സിആര്‍വി പാരിസില്‍ അവതരിച്ചു
ഹോണ്ട സിആര്‍വിയുടെ 2015 മോഡല്‍ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിച്ചു. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലുകളിലൊന്നാണ് ഈ വാഹനം. പുതിയ സിആര്‍വി അധികം താമസിക്കാതെ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിച്ചേരും.
ഇത്തവണ സിആര്‍വിക്ക് ലഭിച്ചിരിക്കുന്നത് ഒരു ചെറിയ മുഖംമിനുക്കല്‍ മാത്രമാണ്. ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ബംപറുകളുടെ രൂപം മാറിയിരിക്കുന്നു. ഫോഗ് ലാമ്പ് ഹൗസിങ്ങിനു ചുറ്റും ക്രോമിയം സാന്നിധ്യം കാണാം.. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈൻ പുതിയതാണ്.

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് 2015 സിആര്‍വിയിലുള്ളത്. ഹോണ്ടയുടെ തനത് എര്‍ത് ഡ്രീംസ് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്തതാണ് ഈ എന്‍ജിന്‍.
158 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുള്ളതാണ് സിആര്‍വിയുടെ ഡീസല്‍ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.
വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒരു 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി ചേർത്താണ് പറയത്തക്കതായ സാങ്കേതിക മാറ്റം. പഴയ 2.2 ലിറ്റർ എൻജിൻ ഇനി ഈ വാഹനത്തിൽ തുടരില്ല.


Click it and Unblock the Notifications








