2015 ലക്‌സസ് എന്‍എക്‌സ് ചിത്രങ്ങള്‍ പുറത്ത്
ലക്‌സസില്‍ നിന്നുള്ള കോപാക്ട് ക്രോസ്സോവര്‍ 'എന്‍എക്‌സ്' വരാനിരിക്കുന്ന ബീജിംഗ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ലക്‌സസിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു കോംപാക്ട് ക്രോസ്സോവര്‍ നിരത്തിലിറങ്ങിയിട്ടില്ല.
വിവിധ എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് 2015 എന്‍എക്‌സ് റെയ്ഞ്ച് വാഹനങ്ങള്‍ വിപണിയിലെത്തുക. 3 എന്‍ജിനുകള്‍ ലക്‌സസ് ഉറപ്പാക്കിയിട്ടുണ്ട്. എന്‍എക്‌സ്200ടി, എന്‍എക്‌സ്200, എന്‍എസ്‌സ്300എച്ച് എന്നിവയായിരിക്കും അവ.

മൂന്ന് എന്‍ജിന്‍ ഓപ്ഷുകളില്‍ എന്‍എക്‌സ്300എച്ച് പതിപ്പ് ഹൈബ്രിഡ് ആയിരിക്കുമെന്നാണ് അറിയുന്നത്. എന്‍എക്‌സ്200ടിയില്‍ ടര്‍ബോ ചാര്‍ജര്‍ ചേര്‍ത്ത എന്‍ജിനാണ് ഘടിപ്പിക്കുക.
വിവിധ രാഷ്ട്രങ്ങളിലേക്ക് കടക്കുമ്പോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റം വരാനിടയുണ്ടെന്ന് ലക്‌സസ് പറയുന്നു.
2013ലാണ് ആദ്യത്തെ ലക്‌സസ് എന്‍എക്‌സ് കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെടുന്നത്. ടോക്കിയ മോട്ടോര്‍ ഷോയിലും ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലും ഈ വാഹനം അവതരിപ്പിക്കപ്പെട്ടു.

ബിഎംഡബ്ല്യു എക്‌സ്1 അടക്കമുള്ള ആഡംബര ക്രോസ്സോവറുകളോടായിരിക്കും എന്‍എക്‌സ് റെയ്ഞ്ച് വാഹനങ്ങള്‍ മത്സരിക്കുക. എതിരാളുകളെക്കാള്‍ സ്‌പോര്‍ടി ഡിസൈന്‍ സൂക്ഷിക്കാന്‍ എന്‍എക്‌സിന് സാധിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവും.
വയര്‍ലെസ് ചാര്‍ജിംഗ് ട്രേ, ലക്‌സസ് റിമോട്ട് ടച്ച് ഇന്റര്‍ഫേസ് തുടങ്ങിയ സവിശേഷ സന്നാഹങ്ങള്‍ ഈ ചെറു ക്രോസ്സോവറിലുമുണ്ടാകും എന്നാണറിയുന്നത്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








