മഹീന്ദ്രയുടെ പുതിയ എസ്‌യുവികള്‍ക്ക് പെട്രോള്‍ എന്‍ജിനുകള്‍

By Santheep

മഹീന്ദ്ര പുതിയ എന്‍ജിനുകള്‍ പണിയുന്ന തിരക്കിലാണെന്നും ഇവ മഹീന്ദ്രയുടെയും സാങ്‌യോങ്ങിന്റെയും ഭാവി മോഡലുകളില്‍ ഘടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍. ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് ഈ എന്‍ജിനുകള്‍ പണിയുന്നത്.

വിവിധ ശേഷികളിലുള്ള ഡീസല്‍ പെട്രോള്‍ എന്‍ജിനുകളാണ് ഇവ.

1.2 ലിറ്ററും 1.6 ലിറ്ററും ശേഷിയുള്ള ഡീസല്‍-പെട്രോള്‍ എന്‍ജിനുകള്‍, ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നത്. ഏഴോളം പുതിയ എന്‍ജിനുകള്‍ സമീപഭാവിയില്‍ തന്നെ വിപണിയിലെത്തുമെന്ന് മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്ക അറിയിക്കുന്നു.

2015 Mahindra compact SUV to get all new petrol motor

മഹീന്ദ്രയുടെ ഉല്‍പന്നങ്ങളിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് പുറത്തിറക്കുന്ന വാഹനങ്ങളിലും ഈ എന്‍ജിനുകള്‍ ഘടിപ്പിക്കും. ഇവയില്‍ ചിലത് സാങ്‌യോങ് വാഹനങ്ങളെയും ചിലത് മഹീന്ദ്ര വാഹനങ്ങളെയും ലക്ഷ്യമാക്കി നിര്‍മിച്ചവയാണെന്നും ഗോയങ്ക പറയുന്നു. ഇവ ആവശ്യാനുസരണം ഉപയോഗിക്കും.

എന്‍ജിന്‍ നിര്‍മാണ പദ്ധതിക്കായി മഹീന്ദ്ര 700 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവയിലെ ആദ്യത്തെ എന്‍ജിനുകള്‍ 2015ല്‍ പുറത്തുവരും. 1.6 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണിവ.

More from DriveSpark

Article Published On: Tuesday, October 14, 2014, 14:01 [IST]
English summary
2015 Mahindra S102 compact SUV will mark the Mahindra's return to petrol engines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X