പുതിയ സ്‌കോഡ ഫാബിയയുടെ ഉല്‍പാദനം ഓഗസ്റ്റില്‍ തുടങ്ങും

By Santheep

2015 മോഡല്‍ സ്‌കോഡ ഫാബിയ ഹാച്ച്ബാക്കിന്റെ നിര്‍മാണം ഇന്ത്യയില്‍ ഈ മാസം അവസാനത്തില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയില്‍ ഈ വാഹനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ.

നേരത്തെ ഇന്ത്യയില്‍ വിറ്റഴിച്ചിരുന്ന ഫാബിയ ഹാച്ച്ബാക്ക്, ഉപഭോക്തൃ പ്രതികരണത്തിന്റെ അഭാവം മൂലം വിപണിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഡിസൈനിലും സാങ്കേതികതയിലുമെല്ലാം വലിയതോതിലുള്ള പുതുക്കലുകള്‍ക്ക് വിധേയമായെത്തുന്ന 2015 മോഡല്‍ ഫാബിയയ്ക്ക് ഇത്തവണ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റാപിഡ്, ഒക്ടേവിയ മോഡലുകളില്‍ നിന്ന് ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിച്ചാണ് സ്‌കോഡ ഫാബിയയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. സ്‌കോഡയുടെ പുതുക്കിയ ഡിസൈന്‍ ശൈലി പുതിയ ഫാബിയയിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

2015 Skoda Fabia to enter production late August

ഈയിടെ പുതുക്കല്‍ ലഭിച്ച, സ്‌കോഡയുടെ പിക്യു25 പ്ലാറ്റ്‌ഫോമിലാണ് ഫാബിയ ഹാച്ച്ബാക്ക് നിര്‍മിക്കുക എന്നൊരു പുതുമ കൂടിയുണ്ട്. ഫോക്‌സ്‌വാഗന്റെ പ്രശസ്തമായ എംക്യുബി മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും മൂന്നാംതലമുറ ഫാബിയയുടെ നിര്‍മാണമെന്ന് വാര്‍ത്തകലുണ്ടായിരുന്നു നേരത്തെ. എന്നാല്‍ ഇത് സംഭവിക്കില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എംക്യുബി പ്ലാറ്റ്‌ഫോം വാങ്ങാനുള്ള അധികച്ചെലവ് ഫാബിയയുടെ വിലനിര്‍ണയത്തെ സാരമായി ബാധിക്കും.

വരുന്ന കുറച്ചാഴ്ചകള്‍ക്കുള്ളില്‍ ഈ കാര്‍ ഓണ്‍ലൈനായി ലോഞ്ച് ചെയ്യാന്‍ സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്. എങ്കിലും, പാരിസ് മോട്ടോര്‍ഷോയില്‍ മാത്രമേ വാഹനത്തിന്റെ ഭൗതികശരീരം കാണാന്‍ സാധിക്കൂ.

More from DriveSpark

Article Published On: Wednesday, August 6, 2014, 11:18 [IST]
English summary
The new 2015 Skoda Fabia has been teased several times, but the Czech carmaker is in no mood to reveal the car in full form until the 2014 Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X