2015 സ്‌കോഡ ഫാബിയയുടെ ഉല്‍പാദനം തുടങ്ങി

By Santheep

ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ സാധ്യത കല്‍പിക്കുന്ന 2015 മോഡല്‍ സ്‌കോഡ ഫാബിയ ഹാച്ച്ബാക്കിന്റെ ഉല്‍പാദനം ചെക് റിപ്പബ്ലിക്കിലെ മ്ലാഡ ബൊലെസ്ലാവില്‍ തുടങ്ങി. ഈ വാഹനം നവംബര്‍ മാസത്തില്‍ യൂറോപ്പില്‍ ലോഞ്ച് ചെയ്യും. മറ്റു വിപണികളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

സ്‌കോഡ ഫാബിയ ഹാച്ച്ബാക്ക് ഇപ്പോഴും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. എങ്കിലും ചിത്രങ്ങളിലൂടെ വാഹനം നമുക്ക് വളരെയേറെ പരിചിതമായിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് 2015 സ്‌കോഡ ഫാബിയയുടെ നിര്‍മിതി. ഇതുവഴി വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ സ്‌കോഡയ്ക്ക് സാധിക്കും. ഏതാണ്ട് 65 കിലോഗ്രാം ഭാരം പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തിലൂടെ മാത്രം കുറഞ്ഞുകിട്ടുമെന്നാണ് അറിയുന്നത്.

2015 Skoda Fabia production begins at Mlada Boleslav

പാരിസ് മോട്ടോര്‍ഷോയിലാണ് സ്‌കോഡ ഫാബിയയുടെ ഭൗതികരൂപം നമുക്ക് കാണാന്‍ കഴിയുക. ഇത് ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കും. പൂര്‍ണമായും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് ഫാബിയ വരുന്നത് എന്നതിനാല്‍ ലോകത്തെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെയാണ് ഈ അവതരണത്തെ കാത്തിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ സ്‌കോഡ ഫാബിയ വിപണിയിലെത്തും. സ്‌കോഡ പുതുതായി രൂപപ്പെടുത്തിയിട്ടുള്ള ശില്‍പഭാഷയിലാണ് ഫാബിയയുടെ 2015 മോഡല്‍ നിര്‍മിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Sunday, August 31, 2014, 14:12 [IST]
English summary
2015 Skoda Fabia production begins at Mlada Boleslav.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X