2015 സ്‌കോഡ ഫാബിയയുടെ സ്‌കെച്ച് വെളിച്ചത്ത്
വില്‍പന കുറവായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട മോഡലാണ് സ്‌കോഡ ഫാബിയ. ഈ മോഡല്‍ പുതുക്കിയ രൂപവുമായി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ കമ്പനി, 2015 ഫാബിയ മോഡലിന്റെ ഒരു സ്‌കെച്ച് പുറത്തുവിട്ടു. ഈ മൂന്നാം തലമുറ പതിപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്.
റാപിഡ്, ഒക്ടേവിയ മോഡലുകളില്‍ നിന്ന് ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിച്ചാണ് സ്‌കോഡ ഫാബിയയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. സ്‌കോഡയുടെ പുതുക്കിയ ഡിസൈന്‍ ശൈലി പുതിയ ഫാബിയയിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

ഈയിടെ പുതുക്കല്‍ ലഭിച്ച, സ്‌കോഡയുടെ പിക്യു25 പ്ലാറ്റ്‌ഫോമിലാണ് ഫാബിയ ഹാച്ച്ബാക്ക് നിര്‍മിക്കുക എന്നൊരു പുതുമ കൂടിയുണ്ട്. ഫോക്‌സ്‌വാഗന്റെ പ്രശസ്തമായ എംക്യുബി മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും മൂന്നാംതലമുറ ഫാബിയയുടെ നിര്‍മാണമെന്ന് വാര്‍ത്തകലുണ്ടായിരുന്നു നേരത്തെ. എന്നാല്‍ ഇത് സംഭവിക്കില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എംക്യുബി പ്ലാറ്റ്‌ഫോം വാങ്ങാനുള്ള അധികച്ചെലവ് ഫാബിയയുടെ വിലനിര്‍ണയത്തെ സാരമായി ബാധിക്കും.
വരുന്ന കുറച്ചാഴ്ചകള്‍ക്കുള്ളില്‍ ഈ കാര്‍ ഓണ്‍ലൈനായി ലോഞ്ച് ചെയ്യാന്‍ സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്. പാരിസ് മോട്ടോര്‍ഷോയില്‍ മാത്രമേ വാഹനത്തിന്റെ ഭൗതികശരീരം കാണാന്‍ സാധിക്കൂ.
ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!
ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








