ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

By Santheep

ആള്‍ട്ടോയുടെ 2015 പതിപ്പിന്റെ ബ്രോഷര്‍ ലീക്കടിച്ച് പുറത്തെത്തിയ ചിത്രങ്ങള്‍ നമ്മള്‍ നേരത്തെ കണ്ടിരുന്നു. ജപ്പാന്‍ വിപണിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ആള്‍ട്ടോ മോഡല്‍ പഴയകാല ഡിസൈന്‍ ശൈലിയിലാണ് വരുന്നത്. നമ്മുടെ വിപണിയിലേക്ക് ഈ വാഹനം വരില്ലെങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന ആള്‍ട്ടോ മോഡലുകളുടെ അടിസ്ഥാനരൂപത്തെ കാണുന്നത് കൗതുകകരമാണ്.

ആള്‍ട്ടോ കീ കാര്‍ എന്ന് ജപ്പാനിലറിയപ്പെടുന്ന വാഹനത്തിന്റെ 2015 മോഡലിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് സുസൂക്കി. ഈ മോഡലിനെ അടുത്തുകാണാം താഴെ താളുകളില്‍.

ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

ചിത്രങ്ങളിലൂടെ നീങ്ങുക.

ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

സുസൂക്കി ആള്‍ട്ടോ കീ കാറിന്റെ മുന്‍വശത്തുനിന്നുള്ള കാഴ്ചില്‍ നമ്മെ ഏറെ ആകര്‍ഷിക്കുക അതിന്റെ ഗതകാല സൗന്ദര്യമാണ്. 80കളിലെ ഡിസൈന്‍ ശൈലിയെ ഏതാണ്ട് അതേപടി അവതരിപ്പിച്ചിരിക്കുകയാണ് സുസൂക്കി. ഇത് ജപ്പാന്‍ വിപണിയില്‍ മാത്രം ഇറക്കാനുള്ള വാഹനമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജപ്പാന്‍കാരുടെ നൊസ്റ്റാള്‍ജിയയുടെ കഴുത്തിന് പിടിച്ച് കാര്‍ വാങ്ങിപ്പിക്കാനാണ് സുസൂക്കിയുടെ ശ്രമമെന്ന് സന്ദേഹിക്കാവുന്നതാണ്.

ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

ഇന്ത്യാക്കാര്‍ 'ബോക്‌സി ഡിസൈന്‍' എന്ന് കളിയാക്കി വിളിക്കുന്ന ഡിസൈന്‍ ശൈലിയാണ് 2015 ആള്‍ട്ടോ കീ കാറിനുള്ളത്. പഴയ ശൈലിയിലുള്ള വലിയ ഹെഡ്‌ലാമ്പുകള്‍ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. ഗ്രില്ലിന്റെ ഡിസൈന്‍ ഇന്ത്യയില്‍ 80കളില്‍ വിറ്റിരുന്ന ആള്‍ട്ടോ കാറുകളെ ഓര്‍മിപ്പിക്കുന്നുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിന്റെ വലിപ്പം വളരെ കുറവാണെന്നു കാണാം. എയര്‍ ഇന്‍ടേക്കിന്റെ വലിയൊരു ഭാഗം ലൈസന്‍ഡസ് പ്ലേറ്റിനായി മാറ്റിവെച്ചിരിക്കുന്നു.

ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

വളരെ ലാളിത്യം നിറഞ്ഞ ഇന്റീരിയറാണ് ആള്‍ട്ടോ കീ കാറിനുള്ളത്. വലിയ അലങ്കാരങ്ങളൊന്നുമില്ലാതെ ഒതുക്കത്തോടെ നിര്‍മിച്ച, മിക്കവാറും ചതുരാകൃതിയിലുള്ള ഭാഗങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ കാണാനാവുക. ഡാഷ്‌ബോര്‍ഡ് ഇരട്ടനിറങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ജപ്പാന്‍ സുസൂക്കി ആള്‍ട്ടോയെ എന്തുകൊണ്ട് നമ്മളിഷ്ടപ്പെടുന്നില്ല?

660 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് ആള്‍ട്ടോ കീ കാറിനുള്ളത്. ഈ എന്‍ജിനോടൊപ്പം ടര്‍ബോ ഘടിപ്പിച്ച് കുറെക്കൂടി സ്‌പോര്‍ടിയായ ഒരു പതിപ്പുകൂടി വിപണിയിലെത്തിക്കുന്നുണ്ട് സുസൂക്കി. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ച് വാഹനം വിപണിയിലെത്തുന്നു.

More from DriveSpark

Article Published On: Monday, December 15, 2014, 11:46 [IST]
English summary
2015 suzuki alto kei car images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X