ഫോക്‌സ്‌വാഗണ്‍ ഫോക്‌സ് പെപ്പര്‍ കണ്‍സെപ്റ്റ് ചിത്രങ്ങള്‍

Written By:

നടപ്പുമാസം 28ന് തുടങ്ങാനിരിക്കുന്ന സാവോ പോളോ മോട്ടോര്‍ഷോയിലേക്ക് ഫോക്‌സ്‌വാഗണ്‍ കരുതി വെച്ചിരിക്കുന്നത് ഒരു ഹാച്ച്ബാക്ക് കണ്‍സെപ്റ്റാണ്. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഫോക്‌സ് പെപ്പര്‍ കണ്‍സെപ്റ്റ് എന്നാണ് ഇതിനെ വിളിക്കേണ്ടത്.

ഫോക്‌സ്‌വാഗണ്‍ ഫോക്‌സ് ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് ഈ കണ്‍സെപ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്. ബ്രസീല്‍ വിപണിയില്‍ മികച്ച നിലയില്‍ വിറ്റുപോകുന്ന കാറാണിത്.

2015 Volkswagen Fox Pepper Concept revealed

കണ്‍സെപ്റ്റിന്റെ ബംപര്‍ ഡിസൈന്‍ നിലവിലുള്ള ഫോക്‌സ് കാറില്‍ നിന്നും വ്യത്യസ്തമാണ്. വശങ്ങളില്‍ സ്‌പോര്‍ടി സൗന്ദര്യം പകര്‍ന്നുകൊണ്ട് പ്ലാസ്റ്റിക് ക്ലാഡിങ്ങ് നല്‍കിയിരിക്കുന്നു. ഹണികോമ്പ് ഗ്രില്‍, കറുപ്പുരാശിയിലുള്ള റൂഫ്, 15 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

യുവാക്കളെയാണ് ഈ കണ്‍സെപ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്. പ്രായോഗികമല്ലാത്ത ഘടകങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ഫോക്‌സ് കണ്‍സെപ്റ്റില്‍ ഇല്ലെന്നു തന്നെ പറയാം. അതായത്, ഈ മോഡല്‍ ഒരുപക്ഷേ, അതേപടി തന്നെ ഉല്‍പാദനത്തിന് പോയേക്കാം!

ഫോക്‌സ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ഭാഗങ്ങളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല കമ്പനി. ഇവ ഒരുപക്ഷേ സാവോ പോളോ മോട്ടോര്‍ഷോയില്‍ വെച്ചേ കാണാന്‍ സാധിക്കൂ.

കൂടുതല്‍... #volkswagen #sao paulo motor show
English summary
A new car concept, Volkswagen Fox Pepper Concept will make its debut at the 2014 Sao Paulo Motor Show in two week’s time.
Story first published: Thursday, October 16, 2014, 18:24 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark