2015 ഫോക്‌സ്‌വാഗണ്‍ ജെറ്റ; വിശദാംശങ്ങള്‍
ഫോക്‌സ്‌വാഗണ്‍ ജെറ്റ സെഡാന്റെ 2015 മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഏപ്രില്‍ മാസത്തില്‍ നടന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ജെറ്റ അധികം വൈകാതെ തന്നെ ഇന്ത്യയിലെത്തിച്ചേരുമെന്ന് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അകത്തും പുറത്തും ഗൗരവപ്പെട്ട പുതുക്കലുകളോടെയാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ സെഡാന്‍ വരുന്നത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അന്താരാഷ്ട്ര വിപണികളില്‍ പലതിലും ജെറ്റ സാന്നിധ്യമറിയിച്ചേക്കും. ഇന്ത്യയില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ ഈ വാഹനം എത്തിച്ചേരും.

ചിത്രങ്ങളിലൂടെ നീങ്ങുക.

വാഹനത്തിന്റെ പ്രീമിയം സ്വഭാവം ഇനിയുമുയര്‍ത്തുന്ന നിരവധി അപ്‌ഡേറ്റുകളാണ് ഇത്തവണ വരുത്തിയിട്ടുള്ളത്. ജെറ്റയ്ക്ക് ഒരു ജിടി പതിപ്പുകൂടി കൊണ്ടുവരുമെന്ന് വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

പുതിയ ജെറ്റയുടെ ഫ്രണ്ട് ഡിസൈന്‍ കാര്യമായി മാറിയിട്ടുണ്ട്. ബംപറുകളുടെ ഡിസൈനും മാറ്റിയിരിക്കുന്നു. വാഹനത്തിന്റെ എയ്‌റോഡൈനമിക്‌സ് വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബൂട്ടില്‍ ഘടിപ്പിച്ചിട്ടുള്ള 'ലിപ്' ഇത്തരം മാറ്റങ്ങളുടെ ഭാഗമായി വന്നതാണ്. ഇന്ധനക്ഷമതയും നിര്‍ണായകമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, റിയര്‍ ട്രാഫിക് അലര്‍ട്ട് തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് 2015 ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലിനുള്ളത്. 1.4 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് ഇവയിലൊന്ന്. 125 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് കൂടെ ചേര്‍ത്തിരിക്കുന്നു. ഇതേ എന്‍ജിന്‍ 150 കുതിരശക്തി പകരുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്ത് പുറത്തിറക്കുന്നുണ്ട്. ഇതോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിക്കും.
2 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. 110 കുതിരശക്തി പകരുന്നു ഇവന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തിലുണ്ട്. ഇതേ എന്‍ജിന്‍ 150 കുതിരശക്തി കിട്ടുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്ത് വാഹനത്തോടു ചേര്‍ത്തിട്ടുണ്ട്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇതില്‍ ചേര്‍ത്തിരിക്കുന്നു.


Click it and Unblock the Notifications








