പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

By Santheep

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് 2015 മോഡലിന്റെ സ്‌കെച്ചുകള്‍ പുറത്തുവിട്ടു. ചിത്രങ്ങളോടൊപ്പം പുതിയ വാഹനത്തെക്കുറിച്ചുള്ള ചില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

നിലവിലെ പതിപ്പിനെക്കാള്‍ ഏറെ സ്‌പോര്‍ടിയായ ശരീരഭാഷയിലേക്ക് പുതിയ പസ്സാറ്റ് മാറിയിട്ടുണ്ടെന്ന് പുറത്തുവിട്ട സ്‌കെച്ചുകള്‍ സൂചന നല്‍കുന്നു. പസ്സാറ്റിനു നല്‍കിയിരിക്കുന്ന പുതിയ ഗ്രില്‍ ആകര്‍ഷകമാണ്. ഹെഡ്‌ലാമ്പിനോട് സവിശേഷമായ രീതിയില്‍ ചേര്‍ന്നു നില്‍ക്കുന്ന ഈ ഡിസൈന്‍ ഉല്‍പാദനമോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കാം. ഗ്രില്ലിന്റെ ആരങ്ങള്‍ ഹെഡ്‌ലാമ്പിനുള്ളിലെ ഡിസൈനുമായി മനോഹരമായി ലയിച്ചു ചേരുന്ന ശില്‍പശൈലിയാണിത്. പുതിയ പസ്സാറ്റ് സ്കെച്ചുകൾ താഴെ കാണാം...

പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

ക്ലിക്കി നീങ്ങുക

പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് 2015 മോഡലിന്റെ സ്‌കെച്ചുകള്‍ പുറത്തുവിട്ടു. ചിത്രങ്ങളോടൊപ്പം പുതിയ വാഹനത്തെക്കുറിച്ചുള്ള ചില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

പിന്‍വശത്ത് ഇരട്ട പുകക്കുഴലുകള്‍ നല്‍കിയിട്ടുണ്ട്. കുലീനത പുലര്‍ത്തുമ്പോള്‍ തന്നെ മസിലന്‍ ഭാവം കൈവിടാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ച് ബോള്‍ഡായ വീല്‍ ആര്‍ച്ചുകള്‍ ഇതിന് സാക്ഷ്യം നല്‍കുന്നു.

പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

ഇന്റീരിയറിലും വന്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ലഭ്യമായ വിവരങ്ങള്‍ വെച്ചനുമാനിക്കാം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പസ്സാറ്റിലുണ്ട്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്.

പുതിയ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സ്‌കെച്ചുകള്‍

പസ്സാറ്റില്‍ ഒരു പുതിയ എന്‍ജിന്‍ കൂടി ചേര്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിട്ടുണ്ട്. 2 ലിറ്റര്‍ ശേഷിയുള്ള ഈ ഡീസല്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച് വിപണിയിലെത്തും. 240 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുമെന്നറിയുന്നു. ചക്രവീര്യം 500 എന്‍എം.

More from DriveSpark

Article Published On: Friday, May 23, 2014, 12:03 [IST]
English summary
Volkswagen has previewed the 2015 Passat sedan through newly released sketches, which are accompanied with a few details coming out of Germany.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X