2016 സ്‌കോഡ സൂപ്പര്‍ബ് ടീസര്‍ ചിത്രങ്ങള്‍
സ്‌കോഡ സൂപ്പര്‍ബ് 2016 മോഡലിന്റെ ആദ്യ ടീസര്‍ ചിത്രങ്ങള്‍ പുറത്ത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുന്ന വാഹനമാണിത്. ഇന്ത്യന്‍ വിപണിയിലേക്കും പുതിയ സൂപ്പര്‍ബ് എത്തിച്ചേരും.
ഫെബ്രുവരിയിലെ ആദ്യ അവതരണത്തിനു ശേഷം സൂപ്പര്‍ബിനെ നേരിട്ടുകാണാന്‍ മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ അവസരം ലഭിക്കും. ഇന്ത്യയില്‍ ഈ വാഹനം 2015 അവസാനമാസങ്ങളിലോ 2016ന്റെ തുടക്കത്തിലോ സംഭവിക്കും.

നേരത്തെ പുതിയ സൂപ്പര്‍ബിന്റെ സ്‌കെച്ച് പുറത്തുവിട്ടിരുന്നു സ്‌കോഡ.

വ്യക്തതയേറിയ കാരക്ടര്‍ ലൈനുകളാണ് പുതിയ സ്‌കോഡ സൂപ്പര്‍ബിനെ തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എല്‍ഇഡി ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പിനു താഴെ.യായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സ്‌കോഡയുടെ ഡിസൈന്‍ ശൈലിയുടെ ഒഴുത്തിനെ ബാധിക്കാത്ത വിധത്തില്‍ തന്നെ തന്റെ സ്‌ട്രോക്കുകള്‍ കൂടുതല്‍ ഷാര്‍പ്പാക്കിയിട്ടുണ്ട് ഡിസൈനര്‍.
ചുറ്റും ക്രോമിയത്തിന്റെ സാന്നിധ്യമുള്ള വലിയ ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നു സൂപ്പര്‍ബിന്. നിലവിലുള്ളതിനെക്കാള്‍ മികവുറ്റ ഉല്‍പന്നങ്ങളായിരിക്കും പുതിയ സൂപ്പര്‍ബിന്റെ ഇന്റീരിയറില്‍ ഉപയോഗിക്കുക.

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്, ടൊയോട്ട കാമ്രി തുടങ്ങിയ വാഹനങ്ങളോട് എതിരിടുന്നു സ്‌കോഡ സൂപ്പര്‍ബ് വിപണിയില്‍. 20 ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനത്തിന് തുടക്കവില കണ്ടേക്കും.
സ്‌കോഡയുടെ പുതിയ വിഷന്‍ സി കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് സൂപ്പര്‍ബിനെ പുതുക്കിയിട്ടുള്ളത്. സ്‌കോഡയുടെ അടിസ്ഥാന ഡിസൈന്‍ തീമിനെ നിലനിര്‍ത്തി പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളെ സ്വീകരിക്കുകയാണ് വിഷന്‍ സി കണ്‍സെപ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








