2016 ടൊയോട്ട പ്രയസ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍

By Santheep

വരുംതലമുറ ടൊയോട്ട പ്രയസ് അടുത്ത വര്‍ഷം വിപണിയിലെത്താനൊരുങ്ങുകയാണ്. ഈ ഹൈബ്രിഡ് കാറിന്റെ പുതുതലമുറ പതിപ്പ് എങ്ങനെയിരിക്കുമെന്നതു സംബന്ധിച്ച് ഓട്ടോമൊബൈല്‍ കുതുകികള്‍ക്കിടയില്‍ വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ജപ്പാനിലെ കാര്‍ സെന്‍സര്‍ ഓട്ടോമൊബൈല്‍ ന്യൂസ് വെബ്‌സൈറ്റായ കാര്‍ സെന്‍സറിന്റെ ആര്‍ട്ടിസ്റ്റ് സംഗതി ഭാവനയില്‍ കണ്ടുകഴിഞ്ഞു.

പുതിയ പ്രയസ്, ടൊയോട്ട പുതുതായി വികസിപ്പിച്ചെടുത്ത ഒരു പ്ലാറ്റ്‌ഫോമിലാണ് നിലയുറപ്പിക്കുക. ടിഎന്‍ജിഎ (Toyota New Global Architecture) എന്ന ചുരുക്കപ്പേരിലാണ് ഈ പ്ലാറ്റ്‌ഫോം അറിയപ്പെടുന്നത്.

2016 Toyota Prius Rendering

ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമിന് ഒരു മികച്ച മറുപടിയായിരിക്കും ടൊയോട്ടയുടെ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോം എന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോം ലോകത്തെ എണ്ണം പറഞ്ഞ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമുകലിലൊന്നാണ്. ടൊയോട്ടയുടെ വിവിധ സെഗ്മെന്റുകളിലുള്ള വാഹനങ്ങള്‍ എംക്യുബിയില്‍ നിലപാട് കൊള്ളുന്നുണ്ട്.

പുതിയ പ്രയസിന്റെ ഡിസൈനില്‍ വളരെ ശ്രദ്ധാപൂര്‍വമായ വ്യതിയാനങ്ങളാണ് വരുത്തുക എന്നനുമാനിക്കാം. കൊറോളയുടേതിനു സമാനമായ ഒരു ഡിസൈനായിരിക്കും ഇതെന്ന് കാര്‍ സെന്‍സറിന്റെ ആര്‍ട്ടിസ്റ്റ് ഊഹിക്കുന്നു.

സാങ്കേതികമായും നിരവധി മാറ്റങ്ങള്‍ വാഹനത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ഇതില്‍ പ്രധാനം, ടൊയോട്ടയുടെ 'ഹെബ്രിഡ് സിനര്‍ജി ഡ്രൈവ്' സാങ്കേതികതയുടെ ഏറ്റവും പുതിയ പതിപ്പായിരിക്കും വാഹനത്തിലുണ്ടായിരിക്കുക എന്നതാകുന്നു.

ഇനിയും കുറഞ്ഞ കരിമ്പുക നിര്‍ഗമനമായിരിക്കും വാഹനത്തിനുണ്ടായിരിക്കുക.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Sunday, April 27, 2014, 8:46 [IST]
English summary
The next generation 2016 Toyota Prius will go on sale next year and this rendering from Car Sensor tries to imagine the design of the hybrid car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X