പരിസ്ഥിതിദിനത്തില്‍ വാഹനങ്ങളില്‍ ചെയ്യേണ്ടത്
ഐസിസിസടി അഥവാ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംഘടിപ്പിച്ച ഒരു സര്‍വേ കണ്ടെത്തിയതു പ്രകാരം 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണം നിലവിലുണ്ടായിരുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2003ല്‍ 50 ദശലക്ഷം വാഹനങ്ങളാണ് നിരത്തിലുണ്ടായിരുന്നതെങ്കില്‍ 2013ലെത്തുമ്പോള്‍ അത് 130 ദശലക്ഷമായി വര്‍ധിച്ചു. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുക എന്നതിനര്‍ത്ഥം കരിമ്പുക പുറന്തള്ളലില്‍ (നൈട്രജന്‍ ഓക്‌സൈഡ് എമിഷന്‍സ്) വര്‍ധനയുണ്ടാവുക എന്നുകൂടിയാണല്ലോ? 20013ല്‍ 10 ശതമാനം മാത്രമായിരുന്ന കരിമ്പുക പുറന്തള്ളല്‍ ചുരുങ്ങിയ കാലയളവില്‍ നിരവധി ഇരട്ടിയായി കൂടിയിട്ടുണ്ട്. വര്‍ഷത്തില്‍ 40,000 അകാലമരണങ്ങള്‍ക്ക് കാരണമാകുന്ന വിധത്തിലേക്ക് ഇന്ത്യയിലെ വാഹനങ്ങളുടെ കരിമ്പുക പുറന്തള്ളല്‍ വര്‍ധിച്ചിരിക്കുന്നു.
കാറുകള്‍ കരിമ്പുക പുറത്തുവിട്ടുകൊണ്ടിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇവയെ കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇനിയും ഏറെക്കാലമെടുക്കും സംഗതി എവിടെയെങ്കിലുമൊക്കെ എത്തിച്ചേരാന്‍. ഇവിടെ നമുക്ക് ചെയ്യാവുന്ന, വളരെ ചെറുതെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ചില കാര്യങ്ങളുണ്ട്. വാഹനത്തില്‍ നിന്നുള്ള കരിമ്പുക നിര്‍ഗമനം കുറയ്ക്കുക എന്നതാണ് അതില്‍ പ്രധാനം. ഭൂമിയുടെ മൊത്തം നിലനില്‍പിനെ ബാധിക്കുന്ന ഈ വിഷയത്തില്‍ നമുക്കോരോരുത്തര്‍ക്കും വലിയ ബാധ്യതകളുണ്ട് എന്ന ഓര്‍മപ്പെടുത്തലോടെ 'പരിസ്ഥിതി ദിനത്തില്‍ നമ്മള്‍ വാഹനങ്ങളില്‍ ചെയ്യേണ്ടത്' എന്ന വിഷയത്തിലേക്ക് ഡ്രൈവ്‌സ്പാര്‍ക്ക് കടക്കുകയാണ്. താഴെ താളുകളിലേക്കു ചെല്ലുക.

കാര്‍ മെയിന്റനന്‍സ്
കാറിനെ ശരിയായി മെയിന്റൈന്‍ ചെയ്യുന്നു എന്നതിനര്‍ത്ഥം അത് പരിസ്ഥിതി സൗഹാര്‍ദം പുലര്‍ത്തുന്നു എന്നാണ്. കൃത്യതയോടെ സര്‍വീസ് ചെയ്യപ്പെടുന്ന ഒരു വാഹനം പുറത്തുവിടുന്ന കരിമ്പുക തുലോം തുച്ഛമായിരിക്കും. കേടുവന്ന എയര്‍ ഫില്‍ട്ടര്‍ മാറ്റുക തുടങ്ങിയ ചെറിയ ചില നീക്കങ്ങളിലൂടെ കാറിന്റെ കാര്യക്ഷമത 4 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഓക്‌സിജന്‍ സെന്‍സര്‍ കേടുവന്നു കിടക്കുകയാണെങ്കില്‍ അത് വാഹനത്തിന്റെ മൈലേജ് 40 ശതമാനം കണ്ട് കുറയ്ക്കുമെന്നാണ് കണക്ക്. കൃത്യതയോടെ പരിപാലിക്കപ്പെടുന്ന വാഹനത്തില്‍ ഇവയെല്ലാം നേരത്തെ കണ്ടുപിടിക്കപ്പെടുകയും അത് പ്രകൃതിക്കുമീതെയുള്ള ആഘാതം അത്രയും കുറയ്ക്കുകയും ചെയ്യും.

ടയറുകളിലെ കാറ്റ്
ടയറില്‍ യൂസര്‍ മാന്വലില്‍ പറഞ്ഞിട്ടുള്ള അത്രയും കാറ്റ് നിറച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. വാഹനത്തിന്റെ ശേഷി നിലനിര്‍ത്തുകയും അതുവഴി മികച്ച മൈലേജ് നിരക്ക് നല്‍കുകയും ചെയ്യുന്നു കൃത്യമായ അളവില്‍ കാറ്റുനിറച്ച ടയറുകള്‍. കൂടിയ മൈലേജ് പ്രകൃതിയോട് സൗഹൃദം പുലര്‍ത്തുന്നു എന്നതിനുള്ള അടയാളം തന്നെയാണ്.

ഇന്ധനക്ഷമമായ രീതിയില്‍ വണ്ടിയോടിക്കുക
വാഹനം നേരാംവണ്ണം ഓടിക്കാത്തത് വലിയതോതിലുള്ള ഇന്ധനനഷ്ടത്തിനു കാരണമാകുന്നു. സഡന്‍ ബ്രേക്കിംഗ്, സ്റ്റാര്‍ട്ടിംഗ് എന്നിവ ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന പരിപാടികളല്ല. ആക്രാമകമായ രീതിയില്‍ വണ്ടിയോടിക്കുന്നതും ഇന്ധന ഉപഭോഗം കൂട്ടുന്നു. സമാധാനപരമായി വണ്ടിയോടിക്കുക. ഗിയര്‍ഷിഫ്റ്റ് പരമാവധി സ്മൂത്താക്കുക. 30 സെക്കന്‍ഡിലധികം ട്രാഫിക്കില്‍ നിര്‍ത്തിയിടേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ വണ്ടി ഓഫാക്കുക.

കാറില്‍ ഭാരം കുറയ്ക്കുക
കാറിനകത്ത് ഭാരമുള്ള സാധനങ്ങള്‍ ഒഴിവാക്കി യാത്രയ്ക്കിറങ്ങുന്നതാണ് ഇന്ധനക്ഷമതയും കാറിന്റെ പ്രകടനശേഷിയും കൂട്ടാനുള്ള ഒരുപാധി.

കാര്‍ കഴുകുമ്പോഴും ശ്രദ്ധിക്കണം
വെള്ളം പരമാവധി കുറച്ചുപയോഗിക്കുക. ബയോഗ്രേഡബ്ള്‍ ഡിറ്റര്‍ജന്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇവ മണ്ണിന് അപകടമുണ്ടാക്കുന്നില്ല.

ഈ പറഞ്ഞവ മിക്കതും ചെറിയ കാര്യങ്ങളെന്നു തോന്നിയേക്കാം. നമ്മള്‍ വലിയ ലോകത്തിലെ ചെറിയ മനുഷ്യരാണെന്നത് ഓര്‍ത്തിരുന്നാല്‍ ഈ പ്രശ്‌നം ഒഴിവായിക്കിട്ടും. ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയ നേട്ടങ്ങള്‍ക്കായി ഭൂമിയ സഹായിക്കാന്‍ നമുക്ക് കഴിയുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ആമേന്‍...


Click it and Unblock the Notifications








