50ാം വാര്‍ഷിക അവന്റഡോര്‍ തകര്‍ന്നു
ആഡംബരക്കാറുകളും സ്‌പോര്‍ട്‌സ് കാറുകളുമെല്ലാം ഇടിച്ചു തകരുന്നത് ഇതാദ്യമൊന്നുമല്ല. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ വേണ്ടി അത്യാഡംബര കാര്‍ മനപ്പൂര്‍വ്വം ഇടിച്ചുതകര്‍ക്കുന്ന വാര്‍ത്തകള്‍ വരെ വരാറുണ്ട്. എന്നാല്‍ ഇത്തവണത്തെ വാര്‍ത്ത ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇടിച്ചു തകര്‍ന്നത് വെറുമൊരു ആഡംബര സ്‌പോര്‍ട്‌സ് കാറല്ല. ലംബോര്‍ഗിനിയുടെ അമ്പതാം പിറന്നാള്‍ പ്രമാണിച്ച് അവര്‍ നിര്‍മിച്ച് പുറത്തിറക്കിയ 100 പ്രത്യേക കാറുകളിലൊന്നാണ് ഇടിച്ചു തകര്‍ന്നത്.
അവന്റഡോറിന്റെ 100 പ്രത്യേക പതിപ്പുകളാണ് അമ്പതാം വാര്‍ഷികമാഘോഷിക്കാന്‍ ലംബോര്‍ഗിനി പുറത്തിറക്കിയത്. ഇവയിലൊന്നാണ് കഴിഞ്ഞ ദിവസം ഹോങ് കോങ്ങില്‍ വെച്ച് ഇടിച്ചത്.

ഒരു ചുരമിറങ്ങുന്നതിനിടയ്ക്ക് അവന്റഡോറിന്റെ കണ്ട്രോള് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ കാര്‍ അതിന്റെ ഉടമ വാങ്ങിയിട്ട് അധികനാളുകളായിട്ടില്ല എന്നതാണ് ഏറ്റവും വിഷമകരമായ വസ്തുത. അവന്റഡോറിന്റെ മുന്‍ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ ഇടതുവശം മിക്കവാറും നാശമായി. മുന്‍ വീല്‍ പൂര്‍ണണായും പൊളിഞ്ഞിട്ടുണ്ട്.
വളരെ മോശം കാലാവസ്ഥയായിരുന്നു ചുരത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡിന്റെ നനഞ്ഞ പ്രതലമായിരിക്കാം അപകടത്തിന് ഹേതുവായത്.
710 കുതിരശക്തിയുള്ള 6.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് അവന്റഡോര്‍ വിപണിയിലെത്തുന്നത്. അപകടസമയത്ത് വാഹനം വലിയ വേഗതയിലൊന്നുമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications








