2015ല്‍ വിപണി പിടിക്കുന്ന മഹീന്ദ്ര കാറുകള്‍
2015ന്റെ ഓട്ടോമൊബൈല്‍ വിപണിയിടം കൊടുമ്പിരിക്കൊണ്ട മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്. രാജ്യത്തെ വിപണിയില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റുകളിലൊന്നാണ് എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റഴിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയാണ്. വിദേശബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത വെല്ലുവിളികളാണ് മഹീന്ദ്ര അടുത്തകാലത്തായി നേരിടുന്നത്. ഇക്കാരണത്താല്‍തന്നെ പുതിയ മോഡലുകളുമായി വിപണിയില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ് കമ്പനിക്ക്.
പുതിയ വര്‍ഷത്തില്‍ മഹീന്ദ്രയില്‍നിന്നും പുറത്തിറങ്ങാനിരിക്കുന്നത് ഏഴോളം മോഡലുകളാണ്. നിലവിലുള്ള വാഹനമോഡലുകളുടെ പുതുക്കലുകളും തികച്ചും പുതിയ മോഡലുകളും ഇവയില്‍പെടുന്നു.

ചിത്രങ്ങളിലൂടെ നീങ്ങുക.

എസ്101 എന്ന ഒളിപ്പേരില്‍ മഹീന്ദ്ര വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെക്കുറിച്ച് നേരത്തെ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നതാണ്. ഇതൊരു ചെറു എസ്‌യുവിയാണ്. മഹീന്ദ്രയും സാങ്‌യോങ്ങും ചേര്‍ന്നുനിര്‍മിക്കുന്ന പുതിയ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് വിപണിയിലെത്തുന്ന ആദ്യവാഹനമായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്.

ചെറു എസ്‌യുവികള്‍ക്ക് വിപണിയിലുള്ള ഇടം വര്‍ധിച്ചുവരുന്നത് മുന്നില്‍ക്കണ്ടാണ് മഹീന്ദ്രയുടെ സമീപഭാവിയിലെ നീക്കങ്ങളെല്ലാം. ബൊലെറോ എസ്‌യുവിയുടെ ചെറിയ പതിപ്പിന്റെ റോഡ് ടെസ്റ്റ് നടന്നുവരികയാണ്. 4 മീറ്ററിനകത്ത് വലിപ്പം വരുന്ന ഈ എസ്‌യുവി ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങളുമായി എതിരിട്ടു നില്‍ക്കും.

സ്‌കോര്‍പിയോയുടെ ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പും എക്‌സ്‌യുവി 500 എസ്‌യുവിയുടെ ഒരു ഹൈബ്രിഡ് പതിപ്പും വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്.

വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ക്വണ്‍ടോ ചെറു എസ്‌യുവിക്ക് അല്‍പം മൈലേജ് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന ഒരു നീക്കം അടുത്ത വര്‍ഷത്തില്‍ നടന്നേക്കും. വാഹനത്തോട് ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ ചെര്‍ക്കാന്‍ മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. വാഹനത്തിന്റെ ലോഞ്ച് അടുത്തവര്‍ഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കില്ലെന്നാണ് തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ഈ തീരുമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. അടുത്തവര്‍ഷം തന്നെ ഈ വാഹനം വിപണി പിടിക്കും.


Click it and Unblock the Notifications








