ഡീസല്‍ കാറുകള്‍ക്ക് അധികനികുതി വരുന്നു

ഡീസല്‍ കാറുകള്‍ക്ക് ഇനിയും വിലവര്‍ധിപ്പിക്കാനിടയാകുന്ന ഒരു നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 30 ശതമാനം അധികനികുതി കൂടി ഡീസല്‍ കാറുകള്‍ക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉയര്‍ന്ന കരിമ്പുക പുറത്തുവിടുന്നതിനാലാണ് ഡീസല്‍ കാറുകള്‍ക്ക് അധികനികുതു ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കരിമ്പുകച്ചട്ടങ്ങള്‍ ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകള്‍ കര്‍ശമാക്കി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.

Additional Tax For Diesel Vehicles In India Likely

ഡീസല്‍ കാറുകള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്ന നിലയിലാണ് അധികനികുതി ഈടാക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന അധികവരുമാനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികളിലേക്ക് നീക്കും.

നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നാലാം കരിമ്പുകച്ചട്ടം പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ അഞ്ചാം കരുമ്പുകച്ചട്ടം കൊണ്ടുവരേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ട്. വിവിധ രാഷ്ട്രങ്ങള്‍ ചേര്‍ന്നൊപ്പുവെച്ച കരിമ്പുകച്ചട്ടക്കരാറിന്റെ ഭാഗമായാണിത്.

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയെ അപേക്ഷിച്ച് ഈ വഴിക്ക് ഏറെ മുന്നേറിയിട്ടുണ്ട്. ഇന്ത്യ ഓരോ ഘട്ടം പിന്നിലായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കുറെക്കൂടി കര്‍ശനമായ കരിമ്പുകനിയമങ്ങളാണ് നടപ്പാക്കുന്നത്.

2021 അടുക്കുന്നതോടെ കുറെക്കൂടി ഉയര്‍ന്ന ഘട്ടമായ യൂറോ ആറാം കരിമ്പുകച്ചട്ടത്തിന് സമാനമായ കര്‍ശനവ്യവസ്ഥകളുള്ള കരിമ്പുകച്ചട്ടത്തിലേക്ക് ഇന്ത്യ നീങ്ങും. ഓരോ ഘട്ടത്തിലേക്ക് ഓരോ തവണയും നീങ്ങുന്നതിനനുസരിച്ച് ഉയര്‍ന്ന നിക്ഷേപം ഉറപ്പുവരുത്തേണ്ട ബാധ്യത കാര്‍ കമ്പനികള്‍ക്കും എണ്ണക്കമ്പനികള്‍ക്കും വരുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ സമയമെടുത്തും പൊതുസമ്മതം നേടിയും മാത്രമേ ഇതു നടപ്പാക്കാന്‍ സാധിക്കൂ.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Saturday, April 19, 2014, 15:58 [IST]
English summary
Diesel vehicles are set to become even more expensive once a government proposed green tax is brought in.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X