അലോയ് വീലിന്റെ ഗുണങ്ങളും ദോഷങ്ങളും

By Santheep

ഒരുകാലത്ത് സ്‌പോര്‍ട്‌സ് കാറുകളിലും ആഡംബരക്കാറുകളിലും മാത്രം ഇടം പിടിച്ചിരുന്ന അലോയ് വീലുകളെ ഇന്ന് എന്‍ട്രിലെവല്‍ കാറുകളില്‍ വരെ കാണാം. കാറിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ഈ വീലുകള്‍ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍, ഇവ വെറും ഭംഗിക്കുവേണ്ടി ഘടിപ്പിക്കുന്ന ഒന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നുതന്നെയാണ് ഉത്തരം.

എന്തെല്ലാമാണ് അലോയ് വീല്‍ ഘടിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍? എന്തെല്ലാമാണ് ദോഷങ്ങള്‍? അലോയ് വീല്‍ വാങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? അലോയ് വീലുകളെ ഒരല്‍പം വിശദമായി പരിചയപ്പെടുത്തുകയാണിവിടെ.

അലോയ് വീലിന്റെ ഗുണങ്ങളും ദോഷങ്ങളും

താളുകളിലൂടെ നീങ്ങുക.

അലോയ് വീലിന്റെ ഗുണങ്ങളും ദോഷങ്ങളും

രണ്ടോ അതിലധികമോ ദ്രവ്യങ്ങളുപയോഗിച്ചാണ് അലോയ് വീലുകളുടെ നിര്‍മാണം. അലൂമിനിയം അലോയ്കളും മാഗ്നീഷ്യം അലോയ്കളുമെല്ലാം ഇന്ന് വിപണിയിലുണ്ട്. ഭാരക്കുറവ്, ഉറപ്പ് തുടങ്ങിയ ഗുണഗണങ്ങള്‍ അലോയ്കള്‍ക്കുണ്ട്. കൂടാതെ, താപത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്ക് കൂടും.

അലോയ് വീലിന്റെ ഗുണങ്ങളും ദോഷങ്ങളും

നമ്മളിന്ന് നിരത്തുകളില്‍ കാണുന്ന അലോയ് വീലുകളില്‍ ഭൂരിഭാഗവും അലൂമിനിയം അലോയ്കളാണ്. മാഗ്നീഷ്യം അലോയ്കളും ധാരാളമുണ്ട്. ഉറപ്പ്, ഈടുനില്‍പ് തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. ആദ്യകാലങ്ങളില്‍ റേസിങ് കാറുകളില്‍ മാത്രമാണ് അലോയ് വീലുകളുപയോഗിച്ചിരുന്നത്. പിന്നെപ്പിന്നെ ഇവ പൊതുനിരത്തുകളിലേക്കും ഇറങ്ങിത്തുടങ്ങി. ഇന്ന് രണ്ടു ലക്ഷത്തിന്റെ കാര്‍ വാങ്ങി പതിനായിരം രൂപയുടെ അലോയ് വീലുകള്‍ ഘടിപ്പിക്കുന്നത് സാധാരണമായ കാര്യമാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

സൗന്ദര്യപരം

സ്റ്റീല്‍ വീലുകള്‍ക്ക് അലോയ് വീലുകളുടെ സൗന്ദര്യമില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കാറുകളില്‍ അലോയ് വീലുകള്‍ ഘടിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം സൗന്ദര്യപരമായി വാഹനം ഉയര്‍ത്തപ്പെടുന്നു എന്നതാണ്. നിരത്തില്‍ വാഹനത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്ന ഒരു ഘടകമായി അത് മാറുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

താപ പ്രതിരോധം

അലോയ്കള്‍ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്. ഇത് ബ്രേക്കിങ് കൃത്യത വര്‍ധിപ്പിക്കുന്നു. സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

മികച്ച പ്രകടനം

വീലുകളുടെ ഭാരക്കുറവ് സസ്‌പെന്‍ഷന്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സ്പ്രിങ്ങുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ടയറിന്റെ ഭാരക്കുറവ് സഹായകമാകുന്നതാണ് കാരണം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇന്ധനക്ഷമത

സ്റ്റീല്‍ വീലുകളെക്കാള്‍ ഭാരക്കുറവുള്ളതുകൊണ്ടും വീലുകള്‍ക്കുള്ളിലൂടെ സ്വതന്ത്രമായ കാറ്റോട്ടം അനുവദിക്കപ്പെടുന്നതു കൊണ്ടും ഇന്ധനക്ഷമത ഉയരുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

മികച്ച ബ്രേക്കിങ്

ബ്രേക്കിങ് കൃത്യത കൂടുവാന്‍ അലോയ് വീലുകള്‍ സഹായകമാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

തുരുമ്പ്

മറ്റു വീലുകളുടെ പോരായ്മകളിലൊന്നാണ് തുരുമ്പ് പിടിത്തം. ഈ പ്രശ്‌നം അലോയ് വീലുകളിലില്ല.

ഗുണങ്ങള്‍

ഗുണങ്ങള്‍

ടയറുകളുടെ ആയുസ്സ് കൂട്ടുന്നു

ചൂടിനെ പ്രതിരോധിക്കാനുള്ള അലോയ് വീലുകളുടെ ശേഷി ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

ട്യൂബ്‌ലെസ് ടയറുകള്‍ക്ക് യോജിച്ചത്

ട്യൂബ്‌ലെസ് ടയറുകള്‍ക്ക് ഏറെ യോജിച്ചവയാണ് അലോയ് വീലുകള്‍. സ്റ്റീല്‍ വീലുകളില്‍ ചെറിയ തോതിലുള്ള കാറ്റ് നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ദോഷങ്ങള്‍

ദോഷങ്ങള്‍

സ്റ്റീല്‍ വീലിനെ അപേക്ഷിച്ച് ഉറപ്പുകുറഞ്ഞവയാണ് അലോയ് വീലുകള്‍. കടുത്ത ആഘാതങ്ങള്‍ സംഭവിച്ചാല്‍ ഇവ തകരുമെന്ന പ്രശ്‌നമുണ്ട്. റോഡുകളുടെ സ്ഥിതി കൂടി പരിഗണിച്ചുവേണം അലോയ് വീലുകള്‍ തെരഞ്ഞെടുക്കാന്‍. മോശം റോഡുകളില്‍ അലോയ് വീലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്.

ദോഷങ്ങള്‍

ദോഷങ്ങള്‍

ചെലവ്

വിലക്കൂടുതലാണ് അലോയ് വീലുകളുടെ പ്രധാന പ്രശ്‌നം. സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് അലോയ് വീലുകള്‍ നിര്‍മിക്കപ്പെടുന്നത്. സ്റ്റീല്‍ വീലുകളെ അപേക്ഷിച്ച് 80 ശതമാനം വരെ വിലക്കൂടുതല്‍ കാണുന്നു അലോയ് വീലുകള്‍ക്ക്. 2500 രൂപയില്‍ തുടങ്ങി അമ്പതിനായിരത്തിലധികം വിലവരുന്ന അലോയ് വീലുകള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍. ഇവ റിപ്പയര്‍ ചെയ്യാനും ചെലവ് ഏറെയാണ്.

ദോഷങ്ങള്‍

ദോഷങ്ങള്‍

മോഷ്ടാക്കള്‍

അലോയ് വീലുകള്‍ക്ക് 'ചോരി മാര്‍ക്കറ്റു'കളില്‍ വലിയ ഡിമാന്‍ഡുണ്ട്. ഇവ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നര്‍ത്ഥം. അലോയ് വീലുകള്‍ ഘടിപ്പിക്കുകയാണെങ്കില്‍ അവ മോഷ്ടിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ ഏടുക്കേണ്ടതായുണ്ട്.

വാലറ്റം

വാലറ്റം

മികച്ച നിലവാരമുള്ള അലോയ് വീലുകള്‍ വിപണിയിലുണ്ടെങ്കിലും സ്റ്റീല്‍ വീലുകളെ അപേക്ഷിച്ച് ഇവ ഈടുനില്‍പിന്റെ കാര്യത്തില്‍ പിന്നാക്കമാണ്. കാറിന്റെ പ്രകടനശേഷി കൂടുന്നതും മൈലേജ് വര്‍ധിക്കുന്നതും സൗന്ദര്യം കൂടുന്നതുമെല്ലാം ഗുണങ്ങളായി നില്‍ക്കുകയും ചെയ്യുന്നു. നല്ല റോഡിലൂടെ വാഹനം കൊണ്ടുപോകുന്നവര്‍ക്കുള്ളതാണ് ഇന്ന് അലോയ് വീലുകള്‍.

More from DriveSpark

Article Published On: Thursday, December 11, 2014, 16:05 [IST]
English summary
Advantages And Disadvantages Of Alloy Wheels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X