സെലെരിയോയുടെ സകലതും പുറത്ത്, ബുക്കിംഗ് തുടങ്ങി

വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടാനുള്ള മാരുതി സിസൂക്കി സെലെരിയോ ഹാച്ച്ഹബാക്കിന്റെ മുഴുവന്‍ വിവരങ്ങളും പുറത്ത്. ലോഞ്ചിന് മുന്നോടിയായി മാരുതി സെലെരിയോയുടെ വെബ്‌സൈറ്റ് തുറന്നതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

പുറത്തുവന്ന വിവരങ്ങളില്‍ പക്ഷേ വിലനിലവാരം സംബന്ധിച്ച സൂചനകളൊന്നും തന്നെയില്ല. എ സ്റ്റാറിന് നേരത്തെയുണ്ടായിരുന്ന വിലനിലവാരത്തിന്റെ പരിസരങ്ങളില്‍ത്തന്നെയായിരിക്കും സെലെരിയോയും നിലയുറപ്പിക്കുക.

സെലെരിയോയുടെ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞതായി വെബ്‌സൈറ്റ് അറിയിക്കുന്നു. ലഭ്യമായ എല്ലാ വിവരങ്ങളും ചിത്രങ്ങളും താഴെക്കാണാം.

ഇസെഡ് ഡ്രൈവ്

ഇസെഡ് ഡ്രൈവ്

സെലെരിയോയുടെ ഇസെഡ് ഡ്രൈവ് സിസ്റ്റത്തെക്കുറിച്ച് നമ്മള്‍ കുറെയേറെ സംസാരിച്ചുകഴിഞ്ഞു. ഇതാണ് വാഹനത്തിന്റെ ഹൈലൈറ്റ് എന്നുപറയാം. ക്ലച്ച് സംവിധാനം ഓട്ടോമാറ്റിക് ആക്കിയതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത. ഇന്ത്യയില്‍ ഹാച്ച്ബാക്കുകളില്‍ ഈ സംവിധാനം ഇതാദ്യമായാണ് വരുന്നതെന്നു പറയാം.

ഇന്റീരിയര്‍

ഇന്റീരിയര്‍

മികച്ച ഇന്റീരിയര്‍ സ്‌പേസാണ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാര്യം. എ സ്റ്റാറില്‍ ഒരു പ്രധാന കുറവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഇതായിരുന്നു. 3600 മില്ലിമീറ്റര്‍ നീളവും 1600 മില്ലിമീറ്റര്‍ വീതിയുമാണ് വാഹനത്തിനുള്ളത്.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍

ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍

രണ്ട് നിറങ്ങളുടെ ചേരുവയില്‍ ഇന്റീരിയര്‍ വരുന്നു.

കെ നെക്സ്റ്റ് എന്‍ജിന്‍

കെ നെക്സ്റ്റ് എന്‍ജിന്‍

1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. ഇതേ എന്‍ജിനാണ് നിലവില്‍ വാഗണ്‍ ആറില്‍ ഉപയോഗിക്കുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

6000 ആര്‍പിഎമ്മില്‍ 68പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ആണ് ചക്രവീര്യം.

ബൂട്ട് സ്‌പേസ്

ബൂട്ട് സ്‌പേസ്

235 ലിറ്ററാണ് ബൂട്ട് സ്‌പേസ്. വാഹനത്തിന്റെ മൊത്തം ഭാരം 830 കിലോഗ്രാം.

സ്റ്റീയറിംഗ്

സ്റ്റീയറിംഗ്

നിരവധി നിയന്ത്രണ സംവിധാനങ്ങള്‍ സ്റ്റീയറിംഗില്‍ ഘടിപ്പിക്കും. ഓഡിയോ നിയന്ത്രണങ്ങള്‍, ഔട്‌സൈഡ് മിറര്‍ നിയന്ത്രണങ്ങള്‍. ബ്ലൂടൂത്ത് കണക്ടിവിറ്റി, ട്രിപ് കാല്‍ക്കുലേറ്റര്‍ എന്നിവ സ്റ്റീയറിംഗ് വീലിലെ നിയന്ത്രണങ്ങളില്‍ പെടുന്നു.

എക്‌സ്റ്റീരിയര്‍

എക്‌സ്റ്റീരിയര്‍

മികവുറ്റ ഡിസൈനാണ് സെലെരിയോയ്ക്കുള്ളത്. ആധുനികശില്‍പശൈലിയിലുള്ള ഹെഡ്‌ലാമ്പുകള്‍ കാണാം.

റിയര്‍വ്യൂ മിറര്‍

റിയര്‍വ്യൂ മിറര്‍

മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരിക്കുന്നു.

വേരിയന്റുകള്‍

വേരിയന്റുകള്‍

എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ എന്നീ വേരിയന്റുകളില്‍ മാരുതി സുസൂക്കി സെലെരിയോ വിപണിയില്‍ ലഭ്യമാകും. ടോപ് എന്‍ഡ് വേരിയന്റായ സെഡ്എക്‌സ്‌ഐ-യില്‍ 5 സ്പാഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഘടിപ്പിക്കുക. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ഇതില്‍ ലഭിക്കില്ല.

സുരക്ഷ

സുരക്ഷ

സെലെരിയോയുടെ സെഡ്എക്‌സ്‌ഐ പതിപ്പില്‍ രണ്ട് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ഫ്രണ്ട് കാബിനില്‍ വരുന്നു. എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്.

മൈലേജ്

മൈലേജ്

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് നല്‍കും സെലെരിയോ. ഇനി പുറത്തുവരാനുള്ള പ്രധാനവിവരം വിലയാണ്. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇത് പ്രഖ്യാപിക്കപ്പെടും. ഞങ്ങളുടെ പ്രതിനിധികള്‍ സംഭവം തല്‍സമയം ഡ്രൈവ്‌സ്പാര്‍ക്ക് വായനക്കാരിലേക്കെത്തിക്കുന്നതാണ്. കാത്തിരിക്കുക.

More from DriveSpark

Article Published On: Friday, January 24, 2014, 16:51 [IST]
English summary
Ahead of its launch Maruti has made live the Celerio website which reveals a load of information about the upcoming small car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X