ടാറ്റ സഫാരിയുടെ പുതിയ പതിപ്പ് ഈ വര്‍ഷം
ടാറ്റ സഫാരി സ്റ്റോമിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം തന്നെ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയായിരിക്കും പുതിയ സഫാരി സ്റ്റോം എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വെറും കോസ്‌മെറ്റിക് മാറ്റമായിരിക്കില്ല സഫാരി സ്റ്റോമിന് ഇത്തവണ കൊണ്ടുവരിക എന്നാണ് പരക്കെ ഊഹിക്കപ്പെടുന്നത്. ഒരു നല്ല എന്‍ജിന്‍ പണി ടാറ്റ നടത്തുന്നുണ്ടെന്ന് പലരും പറയുന്നു. കുറെക്കൂടി പ്രകടനശേഷി ഏറിയതായിരിക്കും ഈ എന്‍ജിന്‍.

പുതിയ ടാറ്റ ആര്യയിലെ എന്‍ജിനിലേതിനു സമാനമാണ് എന്‍ജിന്‍ പണിയുടെ ഫലമായി വരുന്ന മാറ്റങ്ങളെന്നും കേള്‍ക്കുന്നു. 2.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ 150 കുതിരശക്തി പകരുവാന്‍ ശേഷിയുള്ളതായിരിക്കും. നിലവില്‍ ഈ എന്‍ജിന്‍ പകരുന്നത് 140 കുതിരശക്തിയാണ്.
പുതിയ സ്റ്റോമില്‍ ഫാക്ടറിയില്‍ നിന്നു ഘടിപ്പിച്ചുവിടുന്ന ഒരു ടച്ച് സ്‌ക്രീന്‍ നേവിഗേഷനും ഉണ്ടായിരിക്കും. ഇത് ഹര്‍മാന്‍ കര്‍ഡാനില്‍ നിന്നും സോഴ്‌സ് ചെയ്യുന്നതാണ്.
ഇന്നത്തെ വീഡിയോ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.


Click it and Unblock the Notifications








