വീഡിയോ: ആംബുലന്‍സുകളോട് ഇന്ത്യക്കാര്‍ ചെയ്യുന്നത്
ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോകുന്ന ആംബുലന്‍സിലേക്ക് എത്തിച്ചുനോക്കുന്ന ഓരു വിവരദോഷി പറയുന്നു: 'അതിനകത്താരുമില്ല!' ഇത് നമ്മുടെ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ട്രാഫിക്കില്‍ കുടുങ്ങി അനങ്ങാനാവാതെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ടു നില്‍ക്കുന്ന കാഴ്ച അതിദയനീയമാണ്. അതിനകത്ത് ആരായാലും ഞാനല്ലല്ലോ എന്ന സമാധാനം എല്ലാവരെയും ആംബുലന്‍സിന് വഴിയൊഴിഞ്ഞു കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എപ്പോഴും എമര്‍ജന്‍സി സര്‍വീസിലുള്ള ആംബുലന്‍സുകള്‍ക്കകത്ത് ആളുണ്ടോ എന്നു നോക്കി വിധി നിശ്ചയിക്കുന്ന കൂതറയായ മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?
താഴെയുള്ള വീഡിയോ ചില ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് വിളിച്ചു പറയുന്നത്. ഇന്ത്യയിലെയും വിദേശത്തെയും നിരത്തുകളില്‍ ആളുകള്‍ ആംബുലന്‍സിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ഈ വീഡിയോ വ്യക്തമാക്കിത്തരും. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ട്രാഫിക് തടസ്സങ്ങളില്ലാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അയാളെ തീര്‍ച്ചയായും രക്ഷപെടുത്താമെന്ന ആംബുലന്‍സ് ഡ്രൈവറുടെ സാക്ഷ്യം നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതാണ്.


Click it and Unblock the Notifications








