ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കും എബിഎസ് നിര്‍ബന്ധം
അടുത്ത വര്‍ഷം ഏപ്രില്‍ മാസം മുതല്‍ എല്ലാ വാണിജ്യവാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാക്കി. ആക്‌സിഡണ്ട് നിരക്കുകള്‍ കുറച്ചുകൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമാണിത്.
ബ്രേക്കിങ് സമയങ്ങളില്‍ ചക്രങ്ങള്‍ വഴുതിനീങ്ങുന്നത് തടയുന്ന സംവിധാനമാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം അഥവാ എബിഎസ്. ഇത് കൃത്യതയുള്ള ബ്രേക്കിങ്ങിന് സഹായിക്കുകയും അടുവഴി അപടകങ്ങള്‍ വലിയൊരളവ് കുറയ്ക്കുകയും ചെയ്യുന്നു.

റോഡ് ആക്ടിഡണ്ടുകള്‍ വഴിയുള്ള മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. റോഡ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതും വാഹനങ്ങളിലെ സുരക്ഷാസംവിധാനങ്ങളുടെ പരിമിതികളും റോഡുകളുടെ മോശം അവസ്ഥയുമെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
2012ലെ കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം റോഡപകടങ്ങളിലായി 1.42 ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് രാജ്യത്ത്. ഓരോ നാലു മിനിട്ടിലും ഒരു മരണം എന്ന നിരക്കിലാണ് പോക്ക്.
റോഡപകടങ്ങളില്‍ 30 ശതമാനത്തിലും ട്രക്കുകള്‍, ബസ്സുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളാണ് പെടുന്നത്.
മൊത്തം അപകടങ്ങളില്‍ 77 ശതമാനവും കൂട്ടിയിടി, നിയന്ത്രണം നഷ്ടപ്പെടല്‍, ശരിയായ ലേന്‍ പാലിക്കാതിരിക്കല്‍ എന്നീ കാരണങ്ങളാലാണ് സംഭവിക്കുന്നത്. എബിഎസ് പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്ക് വിരല്‍ചൂണ്ടുന്നത്.
വാണിജ്യവാഹനങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ എബിഎസ് നിര്‍ബന്ധമാക്കുന്നതിന്റെ സര്‍ക്കാര്‍ വിജ്ഞാപനം ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്നത്തെ വീഡിയോ
മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്. വീഡിയോ താഴെ.


Click it and Unblock the Notifications








