ഓപ്റ്റയര്‍ ഇലക്ട്രിക് ബസ്സുകള്‍ ജനുവരിയില്‍ ഇന്ത്യയില്‍
അശോക് ലെയ്‌ലാന്‍ഡിന്റെ ഉപബ്രാന്‍ഡായ ഓപ്റ്റയര്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ബസ്സുകളുമായി വരുന്നു. മുംബൈയില്‍ 2015ല്‍ നടക്കാനിരിക്കുന്ന ബസ്‌വേള്‍ഡ് ഇന്ത്യ 2015 എക്‌സ്‌പോയില്‍ ഓപ്റ്റയര്‍ മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്നറിയുന്നു.
നിലവില്‍ ഓപ്റ്റയര്‍ ബസ്സുകള്‍ യുകെ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വില്‍പനയിലുണ്ട്. ഇലക്ട്ര് ബസ്സുകളും ഹൈബ്രിഡ് ബസ്സുകളും ഇവര്‍ നിര്‍മിക്കുന്നു.

ലോകത്തിലെ നാലാമത്തെ വലിയ ബസ്സ് നിര്‍മാതാവും ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലൊരാളുമാണ് ഓപ്റ്റയര്‍. യുകെ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ലോകത്തിന്റെ ഏറ്റവും വലിയ ആശങ്കയായ കരിമ്പുക നിര്‍ഗമനം കുറയ്ക്കുന്നതിന് തങ്ങളുടെ സംഭാവനയാണ് ഓപ്റ്റയറെന്നും ഈ സാങ്കേതികത ഇന്ത്യയിലെത്തിക്കാന്‍ തങ്ങളാഗ്രഹിക്കുന്നുവെന്നും അശോക് ലെയ്‌ലാന്‍ഡ് മേധാവി വിനോദ് ദസരി അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരി മാസത്തില്‍ തന്നെ ഓപ്റ്റയര്‍ വാഹനം അവതരിപ്പിക്കപ്പെടും. കമ്പനിക്ക് ട്രിച്ചിയിലും ആള്‍വാറിലുമുള്ള പ്ലാന്റുകളിലായിരിക്കും ബസ്സുകളുടെ നിര്‍മാണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി വരികയാണ്.
സര്‍ക്കാരിന്റെ സഹായമില്ലാതെ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് വിജയിക്കില്ലെന്ന് ദസരി അറിയിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി അടക്കമുള്ള മാര്‍ഗങ്ങളിലൂടെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആദ്യമായി തങ്ങള്‍ സിഎന്‍ജി ബസ്സുകള്‍ അവതരിപ്പിച്ച് കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നുവെന്ന് ദസരി ചൂണ്ടിക്കാട്ടുന്നു. ഇന്ന് നഗരങ്ങളില്‍ സിഎന്‍ജി ബസ്സുകള്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








