അശോക് ലെയ്‌ലന്‍ഡിന് യെസ് ബാങ്കുമായി ധാരണാപത്രം

By Santheep

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വാണിജ്യവാഹനനിര്‍മാതാവായ അശോക് ലെയ്‌ലാന്‍ഡ് യെസ് ബാങ്കുമായി സാമ്പത്തികകാര്യങ്ങളിലുള്ള ഒരു ധാരണാപത്രം ഒപ്പുവെച്ചു. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് അശോക് ലെയ്‌ലാന്‍ഡ് പുതിയ നീക്കം നടത്തിയിട്ടുള്ളത്. അശോക് ലെയ്‌ലാന്‍ഡിന്റെ സാമ്പത്തികകാര്യ ഡയറക്ടറായ രാംകുമാറും യെസ് ബാങ്ക് പ്രസിഡണ്ട് നിപുല്‍ ജയിനും ചേര്‍ന്നാണ് ധാരണാപത്രത്തിലൊപ്പുവെച്ചത്.

യെസ് ബാങ്കുമായുള്ള പങ്കാളിത്തം രാജ്യത്തിനകത്തെ വില്‍പനയെ കാര്യമായി സഹായിക്കുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുള്ളതായി അശോക് ലെയ്‌ലാന്‍ഡ് പറഞ്ഞു.

Ashok Leyland Widens Buying Options

കൂടുതല്‍ ഫിനാന്‍സിങ് സൗകര്യങ്ങള്‍ നല്‍കുന്നത് തങ്ങളുടെ ഉപഭോക്താക്കളില്‍ സംതൃപ്തി വളര്‍ത്തുമെന്ന് അശോക് ലെയ്‌ലാന്‍ഡ് സിഎഫ്ഓ ഗോപാല്‍ വ്യക്തമാക്കി. യെസ് ബാങ്കിന് രാജ്യത്തെമ്പാടുമുള്ള ശൃംഖലകള്‍ വഴി കൂടുതല്‍ വില്‍പന നേടാന്‍ തങ്ങള്‍ക്കു സാധിക്കും.

ടാറ്റ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വാണിജ്യവാഹനങ്ങള്‍ വില്‍ക്കുന്നത് അശോക് ലെയ്‌ലാന്‍ഡാണ്. മിലിട്ടറി വാഹനനിര്‍മാണത്തിലും കമ്പനിക്ക് വൈദഗ്ധ്യമുണ്ട്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര എന്നീ ആഭ്യന്തരഭീമന്മാരുമായി ഇക്കാര്യത്തില്‍ അശോക് ലെയ്‌ലാന്‍ഡ് മത്സരിക്കുന്നു.

1913ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. നിലവില്‍ ഇന്ത്യയില്‍ ആറ് നിര്‍മാണപ്ലാന്റുകള്‍ നിലവിലുണ്ട്. ദിവസത്തില്‍ 6 ദശലക്ഷം വാഹനങ്ങള്‍ പുറഥ്തിറക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്. മെയ് മാസത്തെ വില്‍പനക്കണഖ്കുകള്‍ കമ്പനിക്ക് അനുകൂലമായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ ഇടിവ് വില്‍പനയില്‍ സംഭവിക്കുകയുണ്ടായി.

ഇന്നത്തെ വിഡീയോ
അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി

പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.

<iframe width="600" height="450" src="//www.youtube.com/embed/pwE54Yvqahg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, July 1, 2014, 11:41 [IST]
English summary
India's second largest commercial vehicle manufacturer, Ashok Leyland, which is the flagship of the Hinduja Group, has recently signed a Memorandum of Understanding (MoU) with YES bank.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X