ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

By Santheep

ഓഡി എ3 കാബ്രിയോലെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ ഇന്ന് ലഭ്യമായ വളരെക്കുറച്ച് ഓപ്പണ്‍ ടോപ് കാറുകളിലൊന്നാണ് എ3 കാബ്രിയോലെ. ഈ സെഗ്മെന്റില്‍ ഇതാദ്യത്തേതുമാണ്.

വാഹനത്തെക്കുറിച്ച് വിശദമായി താളുകളില്‍ വായിക്കാം.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക...

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 44.75 രൂപയാണ് ഓഡി എ3 കാബ്രിയോലെയുടെ വില.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

1.8 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ എന്‍ജിന്‍ 180 കുതിരശക്തി പകരാന്‍ കെല്‍പുള്ളതാണ്. പരമാവധി ചക്രവീര്യം 250 എന്‍എം. എന്‍ജിനോട് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

17 ഇഞ്ച് അലൂമിനിയം അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എ3 കാബ്രിയോലെ എന്‍ജിന്‍ എടുക്കുന്ന സമയം 7.8 സെക്കന്‍ഡാണ്. പരമാവധി വേഗത മണിക്കൂറില്‍ 242 കിലോമീറ്റര്‍.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

മാറ്റ് ഫിനിഷിലുള്ള ഗ്രില്ലാണ് എ3 കാബ്രിയോലെക്കുള്ളത്. ബംപര്‍ സ്‌പോയ്‌ലര്‍, ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍, ഹെഡ്‌ലാമ്പിനുള്ളില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ എക്സ്റ്റീരിയര്‍ ഡിസൈനില്‍ കാണാം.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

ഇന്റീരിയറില്‍ ഇറ്റാലിയന്‍ തുകല്‍ കൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററിയാണുള്ളത്. ആറ് വ്യത്യസ്ത വര്‍ണപദ്ധതികളില്‍ ഇന്റീരിയര്‍ ലഭ്യമാണ്. ഇലക്ട്രോഹൈഡ്രോളിക് സംവിധാനത്തില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ടോപ്പാണ് വാഹനത്തിലുള്ളത്. ഇത് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അടയ്ക്കുവാനും തുറക്കുവാനും സാധിക്കും.

ഓഡി എ3 കാബ്രിയോലെ വിപണിയിലെത്തി

7 ഇഞ്ച് മോണിറ്റര്‍ നല്‍കിയിട്ടുണ്ട് ഇന്റീരിയറില്‍. നേവിഗേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. സണ്‍ സെന്‍സറോടു കൂടിയ ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് എര്‍ കണ്ടീഷനിങ് സന്നാഹം വാഹനത്തിനകത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് സെന്‍സറുകള്‍, റെയിന്‍ സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

Article Published On: Friday, December 12, 2014, 16:37 [IST]
English summary
Audi A3 Cabriolet Launched Price, Specifications, Features and More.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X