ഓഡി എ3 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

By Santheep

ഓഡി എ3 സെഡാന്‍ '2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയറാ'യി പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടോ വ്യാവസായിക വിദഗ്ധരും പത്രപ്രവര്‍ത്തരുമെല്ലാമടങ്ങുന്ന ഒരു ജൂറിയാണ് നടപ്പുവര്‍ഷത്തെ മികച്ച കാറിനെ തെരഞ്ഞെടുത്തത്.

സലൂണ്‍, സ്‌പോര്‍ട്‌സ്ബാക്ക്, കാബ്രിയോലെ, കൂപെ എന്നീ ഡിസൈന്‍ ശൈലികളിലെല്ലാം വിപണിയില്‍ ലഭ്യമാണ് ഓഡി എ3. ഇപ്പറഞ്ഞ എല്ലാ ബോഡി ശൈലികളിലും ഓരോ സ്‌പോര്‍ട്‌സ് വേരിയന്റു കൂടി ചേര്‍ത്തിട്ടുണ്ട് ഓഡി. #NextBigAudi

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ലോകത്തെമ്പാടു നിന്നും 24 കാറുകള്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

22 രാഷ്ട്രങ്ങളില്‍ നിന്നുള്ള 69 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് ഏറ്റവും മികച്ച കാറിനെ തെരഞ്ഞെടുത്തത്.

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

ഇത് രണ്ടാം തവണയാണ് ഓഡിയുടെ ഒരു കാര്‍ ലോകത്തിലെ മികച്ച കാര്‍ പട്ടം നേടുന്നത്. പത്തു വര്‍ഷം മുമ്പ് ഓഡിയുടെ എ6 മോഡല്‍ ഇതേ സമ്മാനം നേടിയിരുന്നു. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഉദ്ഘാടന വര്‍ഷമായിരുന്നു അത്.

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

കാര്‍ നിര്‍മാണത്തിന്റെ എല്ലാ മേഖലയിലും ഓഡി നേടിയ സാങ്കേതിക പുരോഗതിയുടെ ദൃഷ്ടാന്തമായി ഈ അവാര്‍ഡിനെ ചൂണ്ടിക്കാണിക്കാമെന്ന് കമ്പനിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനായ റൂപര്‍ട് സ്റ്റാഡ്‌ലര്‍ പറയുന്നു.

2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍

ഇന്ത്യയില്‍ ഓഡി എ3 സെഡാന്‍ കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. 1.8 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ പെട്രോള്‍ എന്‍ജിനും 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്. 25 ലക്ഷത്തിന്റെ ചുറ്റുപാടില്‍ ഈ വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, April 18, 2014, 18:20 [IST]
English summary
A3 has been declared the 2014 World Car Of The Year. The title was declared by industry leading judges from around the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X