ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

By Santheep

ഓഡി എ3 സെഡാൻ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 22.95 ലക്ഷം രൂപയാണ് വാഹനത്തിൻറെ തുടക്കവില. ബിഎംഡബ്ല്യു 1 സീരീസ്, മെഴ്സിഡിസ് എ ക്ലാസ് എന്നീ വാഹനങ്ങൾക്കുള്ള ഒരൊത്ത എതിരാളിയാണിവൻ.

രാജ്യത്തെ വിപണിയിൽ വലിപ്പവും, താരതമ്യേന വിലയും കുറഞ്ഞ കാറുകൾക്കുള്ള പ്രിയം കണക്കിലെടുത്താണ് ഓഡി അടക്കമുള്ള കാർനിർമാതാക്കൾ ചെറുകാറുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എസ് യുവി, ഹാച്ച്ബാക്ക് സെഗ്മെൻറുകളും ഈ പ്രവണത കാണുന്നുണ്ട്. ഇങ്ങനെ നിരത്തിലിറങ്ങിയ ചെറുകാറുകളാണ് ഇപ്പോൾ ആഡംബര വാഹനക്കമ്പനികളുടെയെല്ലാം വിൽപനാ വോള്യം വർധിപ്പിക്കുന്നത്.

നാല് ഡീസൽ വേരിയന്റുകളും ഒരു പെട്രോൾ വേരിയന്റുമാണ് ഓഡി പുറത്തിറക്കിയിട്ടുള്ളത്. ഡീസൽ വേരിയന്റികളിലെ അടിസ്ഥാന പതിപ്പിന് 22.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ കാറിന്റെ വിലയും വിശദാംശങ്ങളും താഴെ ചിത്രത്താളുകളിൽ.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

വിദേശത്തുനിന്ന് വാഹനത്തിന്റെ ഘടകഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഓഡി ചെയ്യുന്നത്.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

ഓഡി എ3 സെഡാന്റെ പ്രധാന ഡിസൈനര്‍ ഡാനി ഗരാന്‍ഡാണ്. ആത്മവിശ്വാസം പ്രതിഫലിക്കുന്ന മുഖഭാവം ഓഡിയുടെ തനത് ശില്‍പശൈലിയിലേക്കു പകരാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഷഡ്ഭുജാകൃതിയിലുള്ള ഓഡിയുടെ തനത് ഗ്രില്ല്, ക്രൂദ്ധഭാവം പകര്‍ന്ന ചെറിയ കണ്ണുകള്‍ പോലെ തോന്നിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ മറ്റു വാഹനങ്ങള്‍ക്കിടയില്‍ വാഹനത്തിന്റെ വ്യതിരിക്തത വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

ഹെഡ്‌ലാമ്പില്‍ നിന്ന് ടെയ്ല്‍ ലാമ്പ് വരെ നീളുന്ന കാരക്ടര്‍ ലൈനാണ് ഓഡി എ3 സെഡാന്റെ വശങ്ങളുടെ എടുപ്പ് വര്‍ധിപ്പിക്കുന്നത്. ഓഡി ഈ കാരക്ടര്‍ ലൈനിനെ വിളിക്കുന്നത് 'ടൊര്‍നാഡോ ലൈന്‍' എന്നാണ്.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

പിന്‍വശത്ത് ട്രങ്ക് ലിഡിനോട് ചേര്‍ന്നുള്ള സ്‌പോയ്‌ലര്‍ വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്ന ഘടകമാണ്. എല്‍ഇഡി ടെയ്ല്‍ലാമ്പിന്റെ ഡിസൈന്‍ കാറിന്റെ കുലീനസൗന്ദര്യത്തിന് മാറ്റേകുന്നു.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

ഡ്രൈവര്‍ കാബിന്‍ ഡിസൈന്‍ വളരെ ലളിതമാണ്. ആവശ്യമായ രീതിയില്‍ ക്രമീകരിക്കാവുന്നതാണ് ഡ്രൈവര്‍ സീറ്റ്. ഡാഷ്‌ബോഡിനു മുകളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ള മള്‍ടിമീഡിയ ഇന്റര്‍ഫേസും ലാളിത്യം പിന്തുടരുന്നു. കൂളിങ്/ഹീറ്റിങ് സംവിധാനം അടക്കമുള്ളവ ഉുപയോഗിക്കുന്നതിന് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു. കപ്പുകളും ബോട്ടിലുകളുമെല്ലാം സൂക്ഷിക്കുന്നതിനും വാലറ്റ്, ഐഫോണ്‍ എന്നവയ്ക്കുമെല്ലാം ആവശ്യമായ ഇടം നല്‍കിയിരിക്കുന്നു. മുമ്പിലെയും പിന്നിലെയും കാബിന്‍ വളരെയേറെ സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

പിന്‍കാബിനിലെ സ്ഥലസൗകര്യം ഏതൊരു ഇന്ത്യന്‍ ഉപഭോക്താവിനെയും ആകര്‍ഷിക്കുന്നതാണ്. കൂപെയുടെ ശൈലിയിലുള്ള ഡിസൈനാണ് റൂഫിന് നല്‍കിയിരിക്കുന്നത്.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

425 ലിറ്ററാണ് ബൂട്ടിലെ ലഗ്ഗേജ് സ്‌പേസ്. പിന്‍സീറ്റുകള്‍ മടക്കിവെക്കുകയാണെങ്കില്‍ ഇത് 880 ലിറ്ററായി ഉയര്‍ത്താവുന്നതാണ്. ബൂട്ടിന്റെ ഉള്‍വശം ചതുരാകൃതിയില്‍ ക്രമീകരിക്കാന്‍ ഓഡിക്ക് സാധിച്ചിട്ടുണ്ട്. ഇത് സാധനങ്ങള്‍ വെക്കാന്‍ വളരെ സൗകര്യപ്രദമാണ്.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

1968സിസി ശേഷിയുള്ളതാണ് ഓഡ് എ3യുടെ ഡീസല്‍ എന്‍ജിന്‍. ടര്‍ബോചാര്‍ജറിന്റെ സഹായത്തോടെ 3500-4000 ആര്‍പിഎമ്മില്‍ 143 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 1750-3000 ആര്‍പിഎമ്മില്‍ 320 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു എ3 ഡീസല്‍ എന്‍ജിന്‍. ഓഡി എ3 പെട്രോള്‍ എന്‍ജിന്‍ 1798സിസി ശേഷിയുള്ളതാണ്. ഈ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5100-6200 ആര്‍പിഎമ്മില്‍ പരമാവധി 180 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 1250-5000 ആര്‍പിഎമ്മില്‍ 250 എന്‍എം എന്ന നിരക്കിലാണ് എന്‍ജിന്റെ ചക്രവീര്യം.

ഓഡി എ3 സെഡാൻ 22.95 ലക്ഷം തുടക്കവിലയിൽ ലോഞ്ച് ചെയ്തു

വാഹനത്തിന്റെ ഇന്ധനടാങ്ക് ശേഷി 50 ലിറ്ററാണ്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ടെസ്റ്റ് കണ്ടീഷനില്‍ ലിറ്ററിന് 20.38 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഞങ്ങളുടെ ടെസ്റ്റില്‍ ബോധ്യപ്പെട്ട നിരക്ക്: ലിറ്ററിന് 16 കിലോമീറ്റര്‍.

വിലകൾ (ഡീസൽ)

വിലകൾ (ഡീസൽ)

  • ഓഡി എ3 അട്രാക്ഷൻ 2.0 (35 TDI) - Rs 22.95 lakhs
  • ഓഡി എ3 പ്രീമിയം 2.0 (35 TDI) - Rs 25.95 lakhs
  • ഓഡി എ3 പ്രീമിയം പ്ലസ് 2.0 (35 TDI) - Rs 29.95 lakhs
  • ഓഡി എ3 ടെക്നോളജി 2.0 (35 TDI) - Rs 32.66 lakhs
  • വിലകൾ (പെട്രോൾ)

    വിലകൾ (പെട്രോൾ)

    • ഓഡി എ3 പ്രീമിയം പ്ലസ് 1.8 (40 TFSI) - Rs 28.95 lakhs

More from DriveSpark

Article Published On: Thursday, August 7, 2014, 14:27 [IST]
English summary
India’s largest luxury car maker, Audi India launched its new entry level sedan, the Audi A3 in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X