ഓഡി എ3 സെഡാന്‍ വില 26 ലക്ഷത്തില്‍ തുടങ്ങും

Written By:

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവ് ഓഡിയുടെ പ്രീമിയം സെഡാനായ എ3 ഇന്ത്യയില്‍ ഓഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്യും. 26 ലക്ഷം രൂപയിലായിരിക്കും കാറിന് വില തുടങ്ങുക എന്നറിയുന്നു. ഓഡി എ3 ഇന്ത്യയില്‍ത്തന്നെ അസംബ്ള്‍ ചെയ്യുമെന്നതിനാലാണ് വില ഇത്രത്തോളം കുറയുന്നത്. ഓഡി ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളില്‍ ഏറ്റവും വിലക്കുറവുള്ളതായിരിക്കും എ3 സെഡാന്‍.

വിലയില്‍ കുറവ് വരുത്തുന്നു എന്നതിന് കാറിലെ ചില സന്നാഹങ്ങളിലെ വിട്ടുവീഴ്ച എന്നും അര്‍ത്ഥമുണ്ട്. നിലവില്‍ ഓഡി കാറുകളില്‍ സാധാരണമായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, തുകല്‍ പൊതിഞ്ഞ ഇന്റീരിയര്‍ തുടങ്ങിയവ ഈ മോഡലില്‍ കാണില്ല.

Audi A3 Sedan Prices To Start At INR 26 Lakh

അതെസമയം ഓഡി എ3യുടെ ഏറ്റവുമുയര്‍ന്ന വേരിയന്റില്‍ തുകല്‍ ഇന്റീരിയറായിരിക്കും നല്‍കുക.

ഓഡസ്റ്റില്‍ ലോഞ്ച് ചെയ്തതിനു ശേഷം അധികം വൈകാതെ തന്നെ ഡെലിവറി നടക്കും. വാഹനത്തിന്റെ ഉല്‍പാദനം ജൂലൈയില്‍ തന്നെ തുടങ്ങുമെന്നാണറിയുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷുകള്‍ ഓഡ് എ3 സെഡാനുണ്ടാകും. 1.8 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഇവയിലൊന്ന്. ഇത് 180 കുതിരശക്തി ഉല്‍പാ4ദിപ്പിക്കുന്നു. 250 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്. 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 152 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍320 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു.

ഈ വാഹനത്തില്‍ ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷണലായി നല്‍കുന്നുണ്ട്. സാധാരണ പതിപ്പുകളില്‍ എസ് ട്രോണിക് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.

വീഡിയോ: പ്രാന്തന്‍ മൈക്കിന്റെ വട്ടംതിരിച്ചിലുകള്‍

പ്രശസ്ത ഡ്രിഫ്റ്ററായ മൈക്ക് വിഡ്ഡറ്റ് 'പ്രാന്തന്‍ മൈക്ക്'എന്നാണ് അറിയപ്പെടുന്നത്. ഭ്രാന്തമായ ചക്രം തിരിക്കലുകളാണ് മൈക്കിനെ ആദ്യം കൂട്ടുകാര്‍ക്കിടയിലും പിന്നീട് ലോകത്തിനു മുമ്പിലും പ്രാന്തരാക്കി മാറ്റിയത്. വീഡിയോ കാണുക.

<center><iframe width="100%" height="450" src="//www.youtube.com/embed/il986P_ooEE" frameborder="0" allowfullscreen></iframe></center>

കൂടുതല്‍... #audi a3 #audi #ഓഡി എ3 #ഓഡി
English summary
Premium German automaker Audi will launch the A3 sedan in India in August, at a starting price of around INR 26 lakh.
Story first published: Tuesday, June 24, 2014, 12:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark