ഓഡി എ8എല്‍ ലോഞ്ച് ബൂര്‍ജ് ഖലീഫയില്‍

By Santheep

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സമ്പന്നരെ കാണാന്‍ കഴിയുന്ന നഗരം ഒരുപക്ഷേ, ദുബൈ ആയിരിക്കും. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തില്‍, വാഹനത്തിന്റെ 'പൊട്ടന്‍ഷ്യല്‍' ഉപഭോക്താക്കളില്‍ നിന്നകന്ന്, കുറെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെച്ച് ലോഞ്ച് നടത്തുന്നതിനെക്കാളും നല്ലതാണിതെന്ന് ഓഡി തീരുമാനിച്ചുവെങ്കില്‍ കുറ്റമൊന്നും പറയാനാവില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ വെച്ചാണ് ഓഡി എ8 എല്‍ എന്ന അത്യാഡംബര വാഹനത്തിന്റെ പുതുക്കിയ രൂപം കമ്പനി അവതരിപ്പിച്ചത്.

രണ്ടുദിവസം നീണ്ടുനിന്ന അര്‍മാദം നിറഞ്ഞ പരിപാടികള്‍ക്കൊടുവിലാണ് ബൂര്‍ജ് ഖലീഫയില്‍ വെച്ച് ഓഡി എ8 എല്‍ ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ വിപണിയില്‍ 1.12 കോടി രൂപ വിലമതിക്കുന്ന വാഹനത്തെ അടുത്തറിയാം.

ലേഖനം തുടര്‍ന്നു വായിക്കാന്‍ താളുകളിലേക്ക് ചെല്ലുക.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

ഓഡി എ8 എല്‍ ബൂര്‍ജ് ഖലീഫയിലെത്തിയപ്പോള്‍. വരുംതാളുകളില്‍....

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

ഓഡിയില്‍ നിന്നുള്ള ഏറ്റവും ആഡംബരമേറിയ സെഡാനുകളിലൊന്നാണിത്. വന്‍തോതിലുള്ള കസ്റ്റമൈസേഷന്‍ സൗകര്യങ്ങള്‍ ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നു കമ്പനി. ഏറ്റവും ആധുനികമായ സാങ്കേതികതകളെ ഓരോ തവണയും സ്വായത്തമാക്കാന്‍ ഈ മോഡല്‍ ശ്രമിക്കുന്നു.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

ഇന്റീരിയറിലെ തുകല്‍ കൊണ്ടുണ്ടാക്കിയ സീറ്റുകളെല്ലാം കൈകൊണ്ടു തുന്നിയവയാണ്. വളരെ ശ്രദ്ധാപൂര്‍വം ചെയ്യുന്ന ഈ പണിയടക്കമുള്ള നിരവധി കാര്യങ്ങള്‍ ഓരോ കാറിനെയും മറ്റുള്ളവയില്‍ നിന്ന് വ്യതിരിക്തമാക്കിത്തീര്‍ക്കുന്നു. ഏതൊരു ആഡംബരവാഹനപ്രേമിയും ആഗ്രഹിക്കുന്ന ഒന്നാണിത്.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

വാഹനത്തിന്റെ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളെ 'അനന്തം' എന്നാണ് ഓഡി വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുക്കുവാന്‍ 111 നിറങ്ങളാണ് ഓഡി നല്‍കുന്നത്. 23 തുകല്‍ നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് കണ്ടെത്താം. വാഹനത്തിന്റെ 27 ഘടകഭാഗങ്ങള്‍ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. മരംകൊണ്ടുള്ള ഭാഗങ്ങളില്‍ 12 തരത്തിലുള്ള ഡിസൈനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഹെഡ്‌റെസ്റ്റുകളിലെ ഓഡി ലോഗോയും ഇഷ്ടാനുസൃതമാക്കാവുന്നതാണ്.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

ഓഡിയുടെ മാട്രിക്‌സ് ഹെഡ്‌ലാമ്പുകളോടെയാണ് പുതിയ എ8 എല്‍ വിപണിയിലെത്തുന്നത്. എതിരെ വരുന്ന വാഹനത്തിനു നേരെ പ്രകാശം വിടാതെ ബാക്കിയുള്ള ഭാഗങ്ങളിലേക്ക് പ്രകാശം കടത്തിവിടാന്‍ ശേഷിയുണ്ട് ഈ ഹെഡ്‌ലാമ്പുകള്‍ക്ക്. സാധാരണ വാഹനങ്ങളില്‍ ഡിംലൈറ്റ് ഇടുന്ന പരിപാടി മാത്രമേ നടക്കൂ എന്നറിയാമല്ലോ. ഇങ്ങനെ ചെയ്യുമ്പോഴുള്ള ഒരു വലിയ പ്രശ്‌നം എല്ലായിടത്തേക്കുമുള്ള വ്യക്തമായ കാഴ്ച ഇല്ലാതാകുന്നതാണ്. കൂടാതെ, ചില ഡ്രൈവര്‍മാര്‍ ഡിം ലൈറ്റുപയോഗിക്കാന്‍ മടിയുള്ളവരുമാണ്. മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ മഴയത്തും മികച്ച നിലയില്‍ പ്രവര്‍ത്തിക്കും. സുരക്ഷാപരമായ മികച്ച സന്നാഹമാണ് ഇതെന്നു വിലയിരുത്താം.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

വാഹനത്തിനകത്ത് അന്തംവിട്ട കംഫര്‍ട്ട് നല്‍കുന്നതിനുള്ള സന്നാഹങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട് ഓഡി. ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍, മസ്സാജ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ബാംഗ് ആന്‍ഡ് ഓള്‍ഫ്യൂസന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ചുറ്റും കാണാവുന്ന കാമറാ സന്നാഹം, പനോരമിക് സണ്‍റൂഫ്, ഓഡി വയര്‍ലെസ് ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാരെ അങ്ങോട്ട് സുഖിപ്പിച്ചു കിടത്തും.

ഓഡി എ8എല്‍ ബൂര്‍ജ് ഖലീഫയില്‍

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭിക്കും. ഒരു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസലെഞ്ചിനും വാഹനത്തിനുണ്ട്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 11,295,000 രൂപയാണ് വില.

Article Published On: Monday, May 5, 2014, 16:26 [IST]
English summary
Audi has brought its flagship model to India. The Audi A8L for India was launched in a special event held in Dubai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X