ഓഡി എ8 എല്‍ ബങ്കളുരുവില്‍

ഓഡി എ8എല്‍ ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. നിരവധി കസ്റ്റമൈസേഷന്‍ സൗകര്യങ്ങളോടെ വിപണിയിലെത്തുന്ന എ8എലിന്റെ വില തുടങ്ങുന്നത് 1.15 കോടി രൂപയിലാണ്.

കര്‍ണാടക എക്‌സ്‌ഷോറൂം വിലകള്‍

  • 3.0 ടിഡിഐ വേരിയന്റ് - 1.15 കോടി രൂപ
  • 4.2 ടിഡിഐ ക്വട്രോ വേരിയന്റ് - 1.26 കോടി രൂപ
  • 4.0 ടിഎഫ്എസ്‌ഐ ക്വട്രോ വേരിയന്റ് - 1.30 കോടി രൂ
  • ഡബ്ല്യു12 വേരിയന്റ് - 1.80 കോടി രൂപ
Audi A8L Launched in Bangalore

നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട് എ8എല്‍ സെഡാനില്‍. നൂറിലധികം എക്‌സ്റ്റീരിയര്‍ നിറങ്ങളില്‍ വാഹനം ലഭ്യമാണ് വിപണിയില്‍. 23 തരം തുകല്‍ ഇന്റീരിയരുകളുണ്ട്. 12 തരം മരപ്പണികളും ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാവുന്നതാണ്.

എ8എല്‍ സെഡാന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരമാണ് വരുത്തിയിരിക്കുന്നതെന്ന് ഓഡി അവകാശപ്പെടുന്നുണ്ട്. എന്‍ജിന്‍ ഹൂഡ്, ഗ്രില്‍, ഫ്രണ്ട് ബംപര്‍ എന്നിവയുടെ ശില്‍പഭംഗിയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നു കാണാം. പിന്‍വശത്തിന്റെ ഡിസൈനിലും സാരമെന്നു പറയാവുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

എന്‍ജിന്‍ കരുത്ത്

  • 3.0 ടിഡിഐ വേരിയന്റ് - 250 കുതിരശക്തി
  • 4.2 ടിഡിഐ ക്വട്രോ വേരിയന്റ് - 385 കുതിരശക്തി
  • 4.0 ടിഎഫ്എസ്‌ഐ ക്വട്രോ വേരിയന്റ് - 435 കുതിരശക്തി

More from DriveSpark

Article Published On: Saturday, June 7, 2014, 16:23 [IST]
English summary
German automaker Audi launched the new Audi A8L in Bangalore today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X