ഓഡി ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ചിത്രങ്ങള്‍ പുറത്ത്!
2014 ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ അവതരിപ്പിക്കുമെന്ന വാഗ്ദാനത്തോടെ കഴിഞ്ഞ വര്‍ഷം ഓഡി ഒരു ക്രോസ്സോവര്‍ കണ്‍സെപ്റ്റിന്റെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. അന്നതിന് പേരുണ്ടായിരുന്നില്ല. ഇപ്പോള്‍, ഡിട്രോയ്റ്റ് മോട്ടോര്‍ഷോയിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ആ രേഖാചിത്രങ്ങളുടെ മൂര്‍ത്തശരീരം അവതരിച്ചിരിക്കുന്നു. പേര്, ആള്‍റോഡ് ഷൂട്ടിംഗ് ബ്രേക്ക്.
ഡിട്രോയ്റ്റില്‍ ഓഡിയുടെ ബൂത്തിനെ ഏറെ ആകര്‍ഷകമാക്കാന്‍ ഈ ക്രോസ്സോവര്‍ കണ്‍സെപ്റ്റിന് സാധിക്കുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. വാഹനത്തെ താഴെ ഗാലറിയില്‍ നേരില്‍ക്കാണാം.

ഈ വാഹനത്തിന് ഓഡി ടിടി-യോടുള്ള സാമ്യം ശ്രദ്ധിക്കുക. വരുംതലമുറ ഓഡി ടിടി ആയിരിക്കുമോ ഇതെന്നാണ് പലരുടെയും സംശയം. ഒരുപക്ഷേ, ഇതേ ഡിസൈന്‍ ശൈലിയെ പിന്തുടര്‍ന്ന് പുതുതലമുറ ടിടി വരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. എന്തായാലും, ഈ ഡിസൈന്‍ ഒരു ക്രോസ്സോവറിന്റേതാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ചാരനിറത്തില്‍ നല്‍കിയിരിക്കുന്ന സൈഡ് മോള്‍ഡിംഗ്‌സും വലിയ വീലുകളെല്ലാം ചേര്‍ന്ന് ഈ കാറിനെ ഒരു പെര്‍ഫെക്ട് ഓഫ് റോഡറാക്കി മാറ്റിയിരിക്കുന്നു.

ഈ വാഹനം ഒരു ഹൈബ്രിഡ് മോഡലായിരിക്കുമെന്നാണ് ഊഹിക്കേണ്ടത്. കാറിന്റെ ഒരുവശത്ത്, സൈഡ് മോള്‍ഡിംഗിലായി 'ഇ-ട്രോണ്‍' എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ആള്‍റോഡ് ഷൂട്ടിംഗ് ബ്രേക്ക് കണ്‍സെപ്റ്റിന് 13.78 അടി നീളമുണ്ട്. 19 ഇഞ്ച് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍ എക്‌സോസ്റ്റ്, റൂഫില്‍ സ്‌പോയ്‌ലര്‍ എന്നിവയും ശ്രദ്ധിക്കുക.

ഈയാഴ്ചയുടെ തുടക്കത്തില്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ച വരുംതലമുറ ഓഡി ടിടി കണ്‍സെപ്റ്റിന്റെ ഇന്റീരിയറിന് ആള്‍റോഡ് ഷൂട്ടിംഗ് ബ്രേക്ക് കണ്‍സെപ്റ്റിന്റെ ഇന്റീരിയറുമായി സാമ്യമുണ്ട്.


Click it and Unblock the Notifications








