ഗുണനിലവാരത്തിനുള്ള സമ്മാനം ഓഡിക്ക് മൂന്നാം തവണയും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബരക്കാറുകള്‍ വിറ്റഴിക്കുന്ന ജര്‍മന്‍ കാര്‍നിര്‍മാതാവ് ഓഡി തുടര്‍ച്ചയായി ഇത് മുന്നാം തവണയാണ് ഗുണനിലവാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നത്. ഓഡിയുടെ ക്യൂ5, ക്യു7, എ5 എന്നീ മോഡലുകള്‍ക്കാണ് ഗുണനിലവാരത്തിനുള്ള 'ടോട്ടല്‍ ക്വാളിറ്റി അവാര്‍ഡ്‌സ്' നല്‍കിയത്. ആഡംബര ബ്രാന്‍ഡുകള്‍ക്ക് മാത്രം നല്‍കുന്നതാണ് ഈ സമ്മാനം.
ഓഡി എ5 സെഡാന്‍
2.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് എ5 സെഡാനിലുള്ളത്. ഓഡിയുടെ വിഖ്യാതമായ ക്വട്രോ ആള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഈ കാറിന്റെ എന്‍ജിന്‍ ശേഷിയെ ആവാഹിക്കുക. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും 8 സ്പീഡ് ട്രിപ്‌ട്രോണിക് ഗിയര്‍ബോക്‌സിലും വാഹനം വരുന്നു. ഓഡി വാഹനങ്ങളുടെ ഫിറ്റ് ആന്‍ഡ് ഫിനിഷിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ? ഓഡിയുടെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ് ഒഎ5 സെഡാന്‍.

ഓഡി ക്യൂ5 എസ്‌യുവി
ഓഡി ക്യു5ന്റെ മികവുറ്റ എന്‍ജിനാണ് അവാര്‍ഡ് ജൂറിയെ ആകര്‍ഷിച്ചത്. 1 ലിറ്റര്‍ ശേഷിയുള്ള, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനാണ് ഈ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന് 4 സിലിണ്ടര്‍ ചേര്‍ത്തതും 6 സിലിണ്ടര്‍ ചേര്‍ത്തതുമായ രണ്ടു വേരിയന്റുകളുണ്ട്. ഒരു ഹൈബ്രിഡ് പതതിപ്പുമുണ്ട് ഓഡി ക്യു5ന്.
ഓഡി ക്യൂ7 എസ്‌യുവി
ഈ വാഹനത്തിന്റെ കിടിലന്‍ ഇന്റീരിയര്‍ അവാര്‍ഡ് ദാതാക്കളെ കാര്യമായി ആകര്‍ഷിച്ചുവെന്നാണ് അറിയുന്നത്. സീറ്റ് ഹീറ്റിങ് ഓപ്ഷന്‍ അടക്കമുള്ള വന്‍ സന്നാഹങ്ങളാണ് ഈ കാറിലുള്ളത്. 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, ക്രമീകരണ സംവിധാനമുള്ള മധ്യനിര സീറ്റുകള്‍, മടക്കിവെച്ച് ബൂട്ട് സ്‌പേസ് കൂട്ടാവുന്ന പിന്‍ സീറ്റുകള്‍ എന്നിവ ക്യു7നിലുണ്ട്.
ഇന്നത്തെ വീഡിയോ
രണ്ടു കൈകളുമില്ലെങ്കിലെന്ത്!
ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.


Click it and Unblock the Notifications








