ഓഡി കോഴിക്കോട് ഷോറൂം തുറന്നു

Written By:

ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവയാ ഓഡി കോഴിക്കോട് പുതിയ ഷോറൂം തുറന്നു. ഇന്ത്യയിലെ മുപ്പത്തഞ്ചാമത്തെ ഓഡി ഷോറൂമാണിത്. കേരളത്തിലെ രണ്ടാത്തെയും. കൊച്ചിയിലാണ് ഓഡിയുടെ ആദ്യത്തെ കേരള ഷോറൂം സ്ഥിതി ചെയ്യുന്നത്.

ഓഡി ഇന്ത്യ തലവന്‍ ജോ കിങ് ആണ് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഡിയുടെ കൊച്ചി, കോഴിക്കോട് ഷോറൂമുകലുടെ മാനേജിങ് ഡയറക്ടര്‍ മിതേഷ് പട്ടേല്‍ പരിപാടിയില്‍ പങ്കെടുത്തു.

ഓഡി എ3 സെഡാൻ

ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഡി എ3 സെഡാന്റെ വിപണിപ്രവേശവും നടന്നു. കോഴിക്കോട് എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 23.54 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില.

എ3 സെഡാനടക്കം ഓഡിയുടെ എല്ലാ മോഡലുകളും ഈ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്.

വളരുന്ന വിപണികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക എന്ന ഓഡിയുടെ നയത്തിന്റെ ഭാഗമാണ് ഈ പുതിയ ഷോറൂമുമെന്ന് ജോ കിങ് വ്യക്തമാക്കി. കൊച്ചിയിലേതുപോലെ കോഴിക്കോട് ഷോറൂമും മികച്ച വിപണി കണ്ടെത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

കൂടുതല്‍... #audi #ഓഡി
English summary
Audi, the German luxury car manufacturer, today inaugurated Audi Kozhikode, its 35th world-class showroom in India and its second showroom in Kerala after Kochi.
Story first published: Tuesday, August 19, 2014, 12:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark